ആവിഷ്കാര സ്വാതന്ത്ര്യത്തിന് പരിധികളുണ്ട്, മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന കാർട്ടൂണിനെതിരെ-ഫ്രഞ്ച് ആർച്ച് ബിഷപ്
- Web desk
- Nov 4, 2020 - 08:31
- Updated: Nov 4, 2020 - 09:07
പാരീസ്: പ്രവാചകൻ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന കാർട്ടൂൺ പ്രസിദ്ധീകരിച്ചത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമെന്ന നിലക്ക്
ഫ്രഞ്ച് പ്രസിഡന്റ് അംഗീകരിച്ചതിനെ തുടർന്ന് ലോകത്തൊന്നാകെ ഫ്രാൻസിനെതിരെ പ്രതിഷേധം നടക്കുന്നതിനിടെ കാർട്ടൂണിനെതിരെ നിലപാട് വ്യക്തമാക്കി ഫ്രാൻസിലെ ടൊളോസ ആർച്ച്ബിഷപ്. മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തുന്ന കാർട്ടൂൺ പ്രസിദ്ധീകരിക്കാൻ പാടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ആവിഷ്കാര സ്വാതന്ത്ര്യത്തിന് പരിധികളുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഇത്തരം നടപടികൾ മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കും ഒരുപോലെ അപമാനമാണെന്നും മതങ്ങളെ അപമാനിക്കാൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോണിന്റെ നിലപാടിനെതിരെ മുസ്‌ലിം ലോകത്ത് വൻ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. സൗദി അറേബ്യ, പാകിസ്ഥാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിലെ ഭരണകൂടങ്ങൾ ഫ്രാൻസിനെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു. തുടക്കത്തിൽ പ്രതിഷേധങ്ങളിൽ അല്പംപോലും നിലപാട് മാറ്റമില്ലാതിരുന്ന ഫ്രാൻസ് പക്ഷേ ഫ്രഞ്ച് ഉൽപന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനത്തെ തുടർന്ന് നിലപാട് മയപ്പെടുത്തിയിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment