ഇറാഖ് വീണ്ടും കലുഷിതം; സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ  കൊല്ലപ്പെട്ടവരുടെ എണ്ണം 44 കടന്നു
ബഗ്ദാദ്: അൽപ കാലത്തെ ശാന്തമായ ഇടവേളയ്ക്ക് ശേഷം ഇറാഖ് വീണ്ടും പ്രക്ഷുബ്ധമാകുന്നു. തൊഴിലില്ലായ്മക്കെതിരെ ഇറാഖില്‍ ചൊവ്വാഴ്ച ആരംഭിച്ച സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 44 ആയി. തൊഴിലില്ലായ്മ പരിഹരിക്കുകയെന്നതിനു പുറമെ, മെച്ചപ്പെട്ട പൊതുസേവനം, വെള്ളം, വൈദ്യുതി എന്നീ ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചാണ് ആളുകള്‍ തെരുവിലിറങ്ങിയത്. ബഗ്ദാദിലെ നുസ്‌റത്തില്‍ നിന്നു തുടങ്ങിയ പ്രക്ഷോഭം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു കൂടി വ്യാപിക്കുകയായിരുന്നു. പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദിയുടെ സര്‍ക്കാരിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ് പ്രക്ഷോഭം. അദ്ദേഹത്തിന്റെ രാജി ആവശ്യവും ജനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അധികാരമേറ്റ് ഒരു വര്‍ഷം കഴിയുന്നതിനു മുമ്പേ രാജി ആവശ്യം ഉയർന്നത് മഹ്ദിയുടെ കഴിവില്ലായ്മയെയാണ് അടയാളപ്പെടുത്തുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter