ഉംറ പുനരാരംഭിച്ചു: ഓരോ 15 മിനുറ്റിലും 100 പേർ മത്വാഫിൽ പ്രവേശിക്കും
മക്ക: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 7 മാസങ്ങളായി നിർത്തി വെച്ചിരുന്ന ഉംറ തീര്‍ഥാടനം മക്കയില്‍ തുടക്കമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍. ഓരോ പതിനഞ്ച് മിനിറ്റിലും നൂറ് വീതം ഹാജിമാരാണ് മതാഫില്‍ പ്രവേശിക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്നു മാര്‍ച്ച്‌ നാലിനു നിര്‍ത്തിവച്ച ഉംറ തീര്‍ഥാടനമാണ് പുനരാരംഭിക്കുന്നത്.

ആദ്യഘട്ടത്തില്‍ ഓരോ ദിവസവും 6000 തീര്‍ഥാടകര്‍ ഉംറ നിര്‍വഹിക്കുന്ന രീതിയിലാണ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. 1000 തീര്‍ഥാടകര്‍ അടങ്ങുന്ന ബാച്ചുകളായാണ് ഉംറ നിര്‍വഹിക്കുക. ഓരോ ബാച്ചിനും കര്‍മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മൂന്ന് മണിക്കൂര്‍ സമയം ലഭിക്കും. 18-നും 65-നും ഇടയില്‍ പ്രായമുള്ള ആഭ്യന്തര തീര്‍ഥാടകര്‍ക്ക് മാത്രമാണു ഇപ്പോള്‍ ഉംറ നിര്‍വഹിക്കാന്‍ അനുമതി നല്‍കുന്നത്. തീർഥാടകരുടെ സൗകര്യത്തിനായി ഹജ്ജ് ഉംറ മന്ത്രാലയം ഇഅതമർനാ എന്ന പേരിൽ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter