പ്രമുഖ കെനിയൻ പണ്ഡിതൻ സയ്യിദ് ഹബീബ് ത്വാഹാ അല്‍ ഹദ്ദാദ് അന്തരിച്ചു
നയ്റോബി: കിഴക്കനാഫ്രിക്കന്‍ രാജ്യമായ കെനിയയിലെ ആത്മീയ-മത രംഗത്തെ നിറസാന്നിധ്യമായിരുന്ന സയ്യിദ് ഹബീബ് ത്വാഹാ അല്‍ ഹദ്ദാദ് അല്‍ ഹുസൈനി അന്തരിച്ചു. സമസ്ത കേരള ജഇയ്യത്തുല്‍ ഉലാമായുടെ നേതൃത്വവുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം 2016 ഫെബ്രുവരിയില്‍ ആലപ്പുഴയില്‍ നടന്ന സമസ്തയുടെ 90-ാം വാര്‍ഷികാഘോഷ പരിപാടിയിൽ വിശിഷ്ടാതിഥിയായി അദ്ദേഹം പങ്കെടുത്തിരുന്നു.

2016 ഏപ്രിലില്‍ അദ്ദേഹത്തിന്റെ ക്ഷണപ്രകാരം സമസ്ത ജനറല്‍ സെക്രട്ടറി ഉസ്താദ് ആലിക്കുട്ടി മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, ദാറുൽ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റി വി.സി ഡോ: ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈല്‍, സയ്യിദ് അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവർ കെനിയ സന്ദര്‍ശിച്ചിരുന്നു. സയ്യിദ് ഹബീബ് ത്വാഹാ അല്‍ ഹദ്ദാദ് അടക്കമുള്ള ഹദര്‍മൗത്തില്‍ നിന്നു വന്ന സയ്യിദുമാരാണ് കെനിയയിലും മറ്റു പല ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലും ദീനീ ദഅ്‌വത്തിന്റെ രംഗത്ത് നൂറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്നത്. കെനിയയുടെ തെക്കുഭാഗത്തുള്ള സുപ്രസിദ്ധ ദ്വീപ് നഗരമായ മൊംബാസയിലും മൊംബാസ, മലിന്തി, വത്താമു, മക്കീനറോഡ്, നൈറോഞ്ചി തുടങ്ങി നിരവധി കേന്ദ്രങ്ങളിലും അദ്ദേഹത്തിന്റെ നേതൃത്വത്തിലായി നിരവധി വിദ്യാഭ്യാസ-മതകീയ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter