ഖത്തര്‍ പ്രതിസന്ധി: ആശങ്കയുമായി ഫലസ്ഥീന്‍

ഖത്തറിനെ ഒറ്റപ്പെടുത്തിയ അറബ് രാഷ്ട്രങ്ങളുടെ നടപടിയില്‍ ആശങ്കപൂണ്ട് ഫലസ്തീന്‍. തങ്ങളുടെ ആശ്രയം നഷ്ടമാവുമോ എന്ന ഭീതിയിലാണ് ദാരിദ്ര്യത്തിന്റെ പടുകുഴിയിലാണ്ട ഗസാവാസികള്‍. ഫലസ്തീന് സഹായം നല്‍കുന്ന പ്രമുഖ രാജ്യങ്ങളില്‍ ഒന്നാണ് ഖത്തര്‍.
ഇസ്രഈലിന്റെയും ഈജിപ്താന്റെയും ഉപരോധത്തില്‍ വീര്‍പ്പു മുട്ടുന്ന ഫലസ്തീന് വലിയ ആശ്വാസമായിരുന്നു ഖത്തര്‍. ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കിയതും ഗസയിലെ റോഡ് നിര്‍മാണത്തന് മുന്‍കയ്യെടുത്തതും ഖത്തറാണ്. പ്രദേശത്തെ ആശുപത്രിയും ഖത്തറിന്റെ സംഭാവനയാണ്. 2014ല്‍ 50 ദിവസം നീണ്ട ഇസ്രാഈല്‍ ആക്രമണത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണ്ത്തിനും ഖത്തര്‍ ഏറെ സഹായം നല്‍കിയിട്ടുണ്ട്.

മറ്റുരാജ്യങ്ങളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഖത്തര്‍ തങ്ങള്‍ക്കു നല്‍കുന്ന പിന്തുണയും സഹായവും പിന്‍വലിക്കുമെന്നും ഇവര്‍ ഭയപ്പെടുന്നു.

കഴിഞ്ഞ ദിവസമാണ് ഗള്‍ഫ് സഹകരണ കൗണ്‍സിലി(ജി.സി.സി)ലെ പ്രമുഖ രാജ്യമായ ഖത്തറുമായി ഏഴ് മുസ്്‌ലിം രാജ്യങ്ങള്‍ നയതന്ത്രബന്ധം അവസാനിപ്പിച്ചത്.
തീവ്രവാദ, ഭീകരവാദ ബന്ധം ആരോപിച്ച് സഊദി അറേബ്യയടക്കമുള്ള രാജ്യങ്ങളാണ് ഖത്തറുമായുള്ള സകല ബന്ധങ്ങളും നിര്‍ത്തലാക്കിയത്. സഊദിക്കു പുറമെ ബഹ്‌റൈന്‍, യു.എ.ഇ, ഈജിപ്ത്, യമന്‍, കിഴക്കന്‍ ലിബിയ സര്‍ക്കാര്‍, മാലിദ്വീപ് എന്നിവയാണ് അപ്രതീക്ഷിത തീരുമാനം പ്രഖ്യാപിച്ചത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter