ഗ്രീസ്-ഈജിപ്ത് കരാർ നിയമപരമായി നിലനിൽക്കാത്തത്-തുർക്കി
അങ്കാറ: കിഴക്കൻ മെഡിറ്ററേനിയൻ കടലിൽ എണ്ണ, വാതക പര്യവേക്ഷണം സംബന്ധിച്ച് തുർക്കി, ഗ്രീസ് രാജ്യങ്ങൾ തമ്മിൽ ബന്ധം വഷളാവുന്നതിനിടെ ഈജിപ്തുമായി സമുദ്രാതിർത്തി വിഷയത്തിൽ പുതിയ കരാർ ഒപ്പിട്ട് ഗ്രീസ്. ഇരുരാജ്യങ്ങൾക്കും പരസ്പരം സമുദ്രാതിർത്തിയില്ലെന്നും അതിനാൽ നടത്തിയ കരാർ നിയമപരമായി നിലനിൽക്കുന്നതല്ലെന്നും തുർക്കി വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളും ചർച്ചചെയ്യുന്ന സമുദ്രത്തിലെ ഭാഗം തുർക്കിയുടെ നിയന്ത്രണത്തിൽ വരുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി.

മുമ്പ് സൈപ്രസുമായി നടത്തിയ പുതിയ കരാർ പ്രകാരം ഈജിപ്ത് 11,500 സ്ക്വയർ കിലോമീറ്റർ ഭൂമി ഉപേക്ഷിച്ചിട്ടുണ്ടെന്നും തുർക്കി എടുത്തു പറഞ്ഞു. അതേസമയം ഗ്രീസുമായി നടത്തിയ കരാർ പ്രകാരം മേഖലയിലെ എണ്ണക്കും പ്രകൃതിവാതകത്തിനും വേണ്ടിയുള്ള പര്യവേക്ഷണത്തിൽ ഇരു രാജ്യങ്ങൾക്കും ഏറെ ഗുണം ലഭിക്കുമെന്നും ഈജിപ്ത് വിദേശകാര്യ മന്ത്രി സാമിഹ് ശൗക്രി വ്യക്തമാക്കി.

ഈജിപ്തും ഗ്രീസും തമ്മിൽ നടത്തിയ കരാർ ലിബിയയുടെ പരമാധികാരത്തിൽ ഇടപെടുന്നതാണെന്നും തുർക്കി കുറ്റപ്പെടുത്തി. ഈ മേഖലയിൽ ഇരുരാജ്യങ്ങളും ഇടപെടലുകൾ നടത്തുന്നത് തടയുമെന്നും മേഖലയിലെ തങ്ങളുടെ സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുമെന്നും തുർക്കി വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് തുർക്കി വിദേശകാര്യ മന്ത്രി മെവ്ലൂത് കാവുസോഗ്ളു ഇക്കാര്യം വ്യക്തമാക്കിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter