സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ അറുപതാം വാർഷിക സമ്മേളനം: സന്ദേശയാത്രകൾ ഇന്ന് സമാപിക്കും
മലപ്പുറം: 'വിശ്വ ശാന്തിക്ക് മതവിദ്യ'എന്ന പ്രമേയത്തിൽ ഡിസംബർ 27 28 29 തീയതികളിൽ കൊല്ലം ജില്ലയിലെ ആശ്രാമം മൈതാനത്ത് നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കീഴ്ഘടകമായ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ അറുപതാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് സമസ്ത സെക്രട്ടറി കോഴിക്കോട് ഉമ്മർ മുസ്‌ലിയാർ നയിക്കുന്ന ഉത്തരമേഖലാ സന്ദേശയാത്രയും ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോക്ടർ ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി നയിക്കുന്ന ദക്ഷിണമേഖലാ സന്ദേശ യാത്രയും മലപ്പുറം ജില്ലയിൽ വലിയ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. ഇരു യാത്രകളും ഇന്ന് വൈകുന്നേരം തൃശ്ശൂർ ജില്ലയിലെ ചാവക്കാട് സമാപിക്കും. ജീവിതവിശുദ്ധിയാൽ മാതൃക കാണിച്ച മഹാത്മാക്കളാൽ പഠിപ്പിച്ചു നൽകിയ സത്യ പാതയിൽ വിശ്വാസികൾ ഉറച്ചു നിൽക്കണമെന്ന് ഉത്തര കേരള ജാഥാക്യാപ്റ്റൻ കൊയ്യോട് ഉമ്മർ മുസ്‌ലിയാർ പറഞ്ഞു. രാജ്യത്ത് മുസ്‌ലിം ഇതര അഭയാർത്ഥികൾക്ക് പൗരത്വം അനുവദിക്കുന്ന പൗരത്വ ഭേദഗതി ബിൽ ഇന്ന് മന്ത്രിസഭ അംഗീകാരം നൽകിയത് പ്രതിഷേധാർഹമാണെന്ന് ഡോ ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി അഭിപ്രായപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter