ഉയ്ഗൂർ മുസ്‌ലിംകളെ തടങ്കലിൽ വെക്കുന്ന ചൈനീസ് നടപടിക്കെതിരെ യുഎസ് പ്രതിനിധി സഭ ബിൽ പാസാക്കി
വാഷിങ്ടണ്‍: സിഞ്ജിയാങ്ങിൽ പത്തു ലക്ഷത്തിലധികം മുസ്‌ലിംകളെ നിർബന്ധിത ക്യാമ്പുകളിൽ താമസിപ്പിക്കുന്നതിനെതിരെ ട്രംപ് ഭരണകൂടം പ്രതികരിക്കണമെന്നാവശ്യപ്പെട്ട് യു.എസ് പ്രതിനിധി സഭ ബില്ല് പാസാക്കി. ഉയ്ഗൂറുകള്‍ക്കെതിരായ അതിക്രമത്തിനെതിരെ ഉയ്ഗൂര്‍ ആക്‌ട് 2019 എന്ന ബില്ലാണ് അവതരിപ്പിച്ചത്. 407 പേരുടെ പിന്തുണയോടെ പാസാക്കിയ ബില്ലിന് സെനറ്റില്‍ കൂടി അംഗീകാരം ലഭിച്ചാലേ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്തെത്തുകയുള്ളൂ. അതേസമയം ബില്ലിനെതിരെ ചൈനീസ് സർക്കാർ ശക്തമായി രംഗത്തെത്തി. 'തീവ്രവാദം ഇല്ലാതാക്കാനുള്ള ചൈനയുടെ ശ്രമത്തെ ഇല്ലാതാക്കുന്നതാണ്' ബില്ലെന്ന് ചൈന പ്രതികരിച്ചു. ചൈനയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ടെന്നും ഉടനെ യു.എസ് തെറ്റ് തിരുത്തണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുകയാണെന്നും ചൈന പ്രതികരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter