കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷം
ന്യൂദല്‍ഹി: അയൽ രാജ്യങ്ങളിൽ നിന്നെത്തുന്ന മുസ്‌ലിമേതര ജനങ്ങൾക്ക് പൗരത്വം നൽകുന്ന പൗരത്വഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്ത്. പൗരത്വ ഭേദഗതി ബില്ലിനെ പൂര്‍ണമായും എതിര്‍ക്കുകയാണെന്നും ഇത്തരമൊരു ബില്‍ അടിസ്ഥാനപരമായി ജനാധിപത്യത്തിന്റെ സിദ്ധാന്തങ്ങള്‍ക്ക് വിരുദ്ധമാണെന്നും തരൂര്‍ പറഞ്ഞു. ഞാന്‍ ഇപ്പോള്‍ സംസാരിക്കുന്നത് എനിക്ക് വേണ്ടിയാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കാന്‍ കഴിയില്ല. ഒരു തരത്തിലും അതിനെ അംഗീകരിക്കാനും കഴിയില്ല- അദ്ദേഹം പറഞ്ഞു. ഭേദഗതി ബില്ലിനെതിരെ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കടുത്ത വിമർശനം ഉന്നയിച്ചു. ബിൽ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് അദ്ദേഹം തുറന്നടിച്ചു. ഈ ബില്ല് തീർത്ഥം ഭരണഘടനാവിരുദ്ധമാണ്, കാരണം അത് രാജ്യത്തിന്റെ അടിസ്ഥാന ആശയങ്ങളെ പൂർണമായും ലംഘിക്കുന്നുണ്ട്. മതം അടിസ്ഥാനമാക്കി പൗരത്വം തീരുമാനിക്കണമെന്നത് പാക്കിസ്ഥാന്റെ ആശയമാണ്, ആ ആശയക്കാരാണ് പാകിസ്ഥാൻ സൃഷ്ടിച്ചത്. രാജ്യത്തെ കുറിച്ചുള്ള നമ്മുടെ ആശയം മഹാത്മാഗാന്ധിയും മൗലാന ആസാദും ഡോക്ടർ അംബേദ്കറും പറഞ്ഞുവെച്ച കാര്യമാണ്; മതം ഒരിക്കലും പൗരത്വത്തെ തീരുമാനിക്കാനുള്ള മാനദണ്ഡം അല്ല. യെച്ചൂരി പറഞ്ഞു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പൗരത്വ (ഭേദഗതി) ബില്‍ പാസാക്കാനാണ് ബിജെപി ഒരുങ്ങുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter