ജില്ലകൾ തോറും ആസാദി കോൺഫറൻസുമായി സമസ്ത
മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം ശക്തമായ പ്രക്ഷോഭ പരിപാടികൾ നടന്നു കൊണ്ടിരിക്കെ കേരളത്തിലെ ഭൂരിപക്ഷ മുസ്‌ലിം സുന്നി സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പൗരത്വ നിയമത്തിനെതിരെ കേരളത്തിലെ മുഴുവൻ ജില്ലകളിലും ആസാദി കോൺഫറൻസ് നടത്തുന്നു. ഈ മാസം 27ന് മുമ്പ് മുഴുവൻ ജില്ലകളിലും ആസാദി കോൺഫറൻസ് സംഘടിപ്പിക്കാൻ മലപ്പുറം സുന്നി മഹലിൽ ചേർന്ന സമസ്ത ഏകോപന സമിതി യോഗം തീരുമാനിച്ചു. എല്ലാ കോൺഫറൻസിലും കേരളത്തിലെ മത, സാമൂഹിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു. രാജ്യത്തെ പ്രക്ഷോഭങ്ങളോട് മുഖം തിരിക്കുന്ന സമീപനം സ്വീകരിക്കുന്ന സർക്കാരിനെതിരെ നിയമപരമായും പോരാട്ടം തുടരാൻ യോഗത്തിൽ ആവശ്യമുയർന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter