സാകിയ ജാഫ്രിയുടെ ഹർജിയിൽ  സുപ്രീംകോടതി ഏപ്രിൽ 14 ന് വാദം കേൾക്കും
ന്യൂഡൽഹി:2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മുൻ കോൺഗ്രസ് എം പി ഇഹ്സാൻ ജാഫ്രിയുടെ ഭാര്യ സാകിയ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി ഏപ്രിൽ 14 ലേക്ക് മാറ്റി. ഗുജറാത്ത് കലാപ കാലത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും ഉന്നത ഉദ്യോഗസ്ഥർക്കും കലാപത്തിൽ ക്ലീൻചിറ്റ് നൽകിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി ചോദ്യം ചെയ്തായിരുന്നു ഹർജി. നേരത്തെ ഹരജി മാറ്റിവെക്കണമെന്ന് സാകിയക്ക് വേണ്ടി ഹാജരായ അഭിഭാഷക സംഘം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഏപ്രിൽ 14ന് വാദം കേൾക്കുമെന്ന് കോടതി പറഞ്ഞത്. എല്ലാവരുടെയും സാന്നിധ്യം ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. അന്വേഷണസംഘത്തിലെ നടപടി ചോദ്യം ചെയ്ത് സാകിയ സമർപ്പിച്ച ഹർജി 2017 ഒക്ടോബറിൽ ഗുജറാത്ത് ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് അവർ 2018 ൽ സുപ്രീം കോടതിയെ സമീപിച്ചത്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter