പൗരത്വ ഭേദഗതിക്കെതിരെ  പ്രമേയം പാസാക്കി മധ്യപ്രദേശും

ഭോപ്പാൽ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയ സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ ഇനി മധ്യപ്രദേശും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ മധ്യപ്രദേശ് മന്ത്രിസഭ പ്രമേയം പാസാക്കി.

നിയമസഭയില്‍ ഉടൻ പ്രമേയം പാസാക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. പൗരത്വ നിയമത്തിനെതിരെ ആദ്യമായി പ്രമേയം പാസാക്കിയത് പിണറായി വിജയൻ നേതൃത്വം നൽകുന്ന കേരള സർക്കാരാണ്.

തുടർന്ന് ബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കിയിരുന്നു.

 

പൗരത്വ നിയമം ഇന്ത്യന്‍ ഭരണഘടനയുടെ പ്രധാന തത്ത്വങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രമേയത്തില്‍ വിശദീകരിക്കുന്നത്. പൗരത്വ നിയമത്തില്‍ കോണ്‍ഗ്രസിന് വ്യക്തമായ നിലപാടുള്ളത് കൊണ്ടാണ് മന്ത്രിസഭ നിയമത്തിനെതിരെ പ്രമേയം കൊണ്ടുവന്നതെന്ന് നിയമമന്ത്രി അറേബ്യ പിസി ശര്‍മ്മ വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter