കണ്ണൻ ഗോപിനാഥനെ യുപി പോലീസ് വിട്ടയച്ചു: യു.പി അതിർത്തിവരെ പോലീസിന്റെ അകമ്പടിയും
ലക്നൗ: പൗരത്വ നിയമഭേദഗതിക്കെതിരെ യുപിയിൽ നടത്തിയ പ്രതിഷേധത്തിനിടെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്ത മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും, ആക്ടിവിസ്റ്റുമായ കണ്ണന്‍ ഗോപിനാഥനെ പൊലീസ് വിട്ടയച്ചു. ഗോപിനാഥനെ ഉത്തർപ്രദേശ് അതിർത്തിവരെ പോലീസ് അനുഗമിക്കുകയും ചെയ്തു. തന്നെ വിട്ടയച്ചതിനെക്കുറിച്ചും അതിർത്തിവരെ പോലീസ് അനുഗമിച്ചതിനെ കുറിച്ചും പരിഹാസരൂപേണ കണ്ണൻ ഗോപിനാഥൻ പ്രതികരിച്ചത് ഇങ്ങനെയാണ്. 'ബനാന റിപബ്ലിക് ഓഫ് യു.പി'യുടെ അതിര്‍ത്തി വരെ പൊലീസ് കൊണ്ടുചെന്നാക്കി എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. മധ്യ പ്രദേശിലെ ഗ്വാളിയോറില്‍ നിന്നും ഉത്തര്‍പ്രശിലെ അലിഗഢിലേക്കുള്ള യാത്രക്കിടെയായിരുന്നു കണ്ണന്‍ ഗോപിനാഥനെ യു.പി പോലീസ് കസ്റ്റഡിയിലെടുത്തത്. അലിഗഡില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനുള്ള യാത്രക്കിടെയായിരുന്നു ഇദ്ദേഹത്തിനെതിരായ പൊലീസ് നടപടി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter