മുസ്‌ലിം പുരുഷന്മാരെ കൊലപ്പെടുത്തി അഴുക്കുചാലിലെറിയുന്നു: ഡൽഹി കലാപ കേസിൽ നിർണായക തെളിവായി ഈ ഫോൺകോൾ സന്ദേശം
ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ വംശഹത്യക്കു പിന്നിലെ ഗൂഢാലോചനക്ക് തെളിവായി ദൃക്‌സാക്ഷിയുടെ ഫോണ്‍ സന്ദേശവും. ഫെബ്രുവരി 26ന് രാത്രി പൊലിസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച ഫോണ്‍ കോളാണ് തെളിവായിരിക്കുന്നത്.

ആയുധങ്ങളുമായി എത്തിയ ഒരു സംഘം മുസ്‌ലിം പുരുഷന്മാരെ തിരിച്ചറിഞ്ഞ് കൊലപ്പെടുത്തുകയും മൃതദേഹങ്ങള്‍ അഴുക്കുചാലില്‍ എറിയുകയും ചെയ്യുന്നുവെന്നാണ് ഇയാള്‍ പൊലിസിനെ അറിയിച്ചത്. ഫെബ്രുവരി 26 ന് രാത്രി 10.05 ന് നടത്തിയ പി.സി,ആര്‍ കോളിന്റെ റെക്കോര്‍ഡ് വിശദാംശങ്ങളില്‍ ആമിന്‍, ഭുരേ അലി, ഹംസ എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഡല്‍ഹി പൊലിസിന്റെ കുറ്റപത്രങ്ങളില്‍ ഉണ്ടെന്നാണ് വിവരം. ഗംഗ വിഹാറില്‍ നിന്നുള്ളയാളാണ് വിളിച്ചതെന്ന് പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

"ഒരു ഹിന്ദുവാണ് വിളിക്കുന്നത്. ഹിന്ദുക്കള്‍ ഒരു മുസ്‌ലിമിന്റെ ബൈക്കിന് തീവെച്ചു. അവര്‍ അദ്ദേഹത്തെയും തീ കൊളുത്താന്‍ പോയി, അദ്ദേഹം അഴുക്ക് ചാലിലേക്ക് ചാടി"- ഇയാളുടെ ഫോണ്‍ സന്ദേശത്താൽ ഇങ്ങനെയാണുള്ളത്. 20 മിനുട്ടിന് ശേഷം അതേ ആള്‍ തന്നെ വീണ്ടും വിളിച്ചു. മുസ്‌ലിംകളെ കൊല്ലുന്നുവെന്നും അവരുടെ ബൈക്കുകള്‍ക്ക് തീയിടുന്നുവെന്നും അറിയിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter