ആന ചെരിഞ്ഞ സംഭവം: മേനകാ ഗാന്ധിക്കെതിരെ മുസ്‌ലിം ലീഗ് വക്കീൽ നോട്ടീസ് അയച്ചു
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് പടക്കം ഒളിപ്പിച്ച പൈനാപ്പിൾ കഴിച്ചു ആന ചെരിഞ്ഞ സംഭവത്തിൽ മലപ്പുറത്തെ പ്രതിക്കൂട്ടിൽ നിർത്തി വിദ്വേഷ പ്രചരണം നടത്തിയ മുൻ മന്ത്രിയും ബിജെപി നേതാവുമായ മേനക ഗാന്ധിക്കെതിരെ മുസ്‌ലിം ലീഗ് വക്കീല്‍ നോട്ടീസ് അയച്ചു.

മലപ്പുറം ജില്ല ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണെന്നും മലപ്പുറത്തുകാര്‍ റോഡിലേക്ക് വിഷം എറിഞ്ഞ് 300 മുതല്‍ 400 വരെ പക്ഷികളെയും നായ്ക്കളെയും ഒറ്റയടിക്ക് കൊന്നിട്ടുണ്ടെന്നുമായിരുന്നു മേനക ഗാന്ധി പറഞ്ഞിരുന്നത്.

മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പാര്‍ട്ടിയുടെ അഭിഭാഷക സംഘടനയായ ലോയേഴ്‌സ് ഫോറം മുഖേനയാണ് വക്കീല്‍ നോട്ടീസയച്ചത്. മലപ്പുറത്തിനെതിരെ പരാമര്‍ശം പിന്‍വലിച്ച്‌ മലപ്പുറത്തെ ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം ഉചിതമായ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും ലോയേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷാ, ജനറല്‍ സെക്രട്ടറി അഡ്വ. അബൂ സിദ്ദീഖ് എന്നിവര്‍ അയച്ച നോട്ടീസില്‍ പറയുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter