മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചരണം: മേനകാ ഗാന്ധിക്കെതിരെ കേസെടുത്തു
- Web desk
- Jun 5, 2020 - 20:13
- Updated: Jun 5, 2020 - 22:03
മലപ്പുറം: പാലക്കാട് ജില്ലയില്‍ ആന പടക്കമൊളിപ്പിച്ച പൈനാപ്പിൾ കഴിച്ച് ആന ചെരിഞ്ഞ സംഭവത്തിൽ മലപ്പുറം ജില്ലക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ മേനകാ ഗാന്ധിക്കെതിരെ വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ പരാതികളിൽ മലപ്പുറം പോലീസ് കേസെടുത്തു.
സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ദ വളര്‍ത്തുന്നതു സംബന്ധിച്ച ഐ.പി.സി 153 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സുപ്രിംകോടതി അഭിഭാഷകൻ അഡ്വ. കെ.ആര്‍ സുഭാഷ് ചന്ദ്രൻ നൽകിയതടക്കം ആറുപരാതികളാണ് മലപ്പുറം പൊലിസിന് ലഭിച്ചത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment