പോലീസ് അക്രമികൾക്ക് ഒത്താശ ചെയ്തു, 24 മണിക്കൂർ മുമ്പ് 2000പേരെ വിവിധ സ്കൂളുകളിൽ താമസിപ്പിച്ചു-ഡൽഹി കലാപത്തിൽ ന്യൂനപക്ഷ കമ്മീഷൻ
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തു നടന്ന മുസ്‌ലിം വംശഹത്യയില്‍ സര്‍ക്കാരിനും പൊലിസിനും സംഘ്പരിവാറിനുമെതിരേ ഗുരുതര ആരോപണവുമായി ഡല്‍ഹി ന്യൂനപക്ഷ കമ്മിഷന്‍ രംഗത്ത്. ആക്രമണം ഏകപക്ഷീയമായിരുന്നെന്നും മുന്‍കൂട്ടി ആസൂത്രണം ചെയ്തതായിരുന്നുന്നെന്നും കമ്മിഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്‌ലാം ഖാന്‍ പറഞ്ഞു. ഡല്‍ഹിയില്‍ മുസ്‌ലിംകള്‍ക്കെതിരേ ആക്രമണം നടത്താന്‍ പുറത്തുനിന്ന് രണ്ടായിരത്തോളം പേരെ എത്തിച്ചെന്ന് ആരോപിച്ച അദ്ദേഹം, ഇവരില്‍ അധികപേരെയും സ്‌കൂളുകളിലാണ് താമസിപ്പിച്ചതെന്നും വ്യക്തമാക്കി. വിഷയത്തില്‍ സര്‍ക്കാരിനും ബി.ജെ.പിക്കും ഡല്‍ഹി പൊലിസിനുമെതിരേ ശക്തമായ ആരോപണം ഉയരുന്നതിനിടെ ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാനും സമാന ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത് സംഘപരിവാറിന് ശക്തമായ തിരിച്ചടിയാണ്. ആക്രമണത്തിന് 24 മണിക്കൂര്‍ മുന്‍പുതന്നെ ചില സ്‌കൂളുകളില്‍ അക്രമികൾക്ക് താമസസൗകര്യം ഒരുക്കിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter