കൊറോണ വൈറസിന്റെ ഇന്ത്യൻ പതിപ്പാണ് ഡൽഹി കലാപം
(ഡൽഹി കലാപത്തിനെ തുടർന്ന് ജന്തർ മന്തറിൽ വെച്ച് നടന്ന പരിപാടിയിൽ അരുന്ധതി റോയ് നടത്തിയ പ്രസംഗ പരിഭാഷ)
ഇന്ന് നമ്മള്‍ കൂടിയിരിക്കുന്ന സ്ഥലത്തു നിന്നും ഒരു ചെറിയ ബസ് യാത്രയുടെ ദൂരം മാത്രമുള്ളിടത്താണ് നാലുദിവസം മുമ്പ് ആള്‍ക്കൂട്ട ആക്രമണമുണ്ടായത്.
ഭരണപക്ഷത്തെ ചില നേതാക്കളുടെ പ്രസംഗത്തിന്റെ ഫലമായിരുന്നു ആ ആക്രമണം. പൊലീസ് അവര്‍ക്ക് പിന്തുണയും നല്‍കി.
ആക്രമണമുണ്ടാകുമെന്നുള്ള ധാരണ കുറച്ചു കാലമായി ജനങ്ങള്‍ക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവര്‍ ഒരു പ്രതിരോധത്തിന് തയ്യാറായിരുന്നു. ചന്തകള്‍, വീടുകള്‍, കടകള്‍, പള്ളികള്‍, വാഹനങ്ങള്‍ എല്ലാം തീയിട്ടു നശിപ്പിച്ചു. വഴി മുഴുവന്‍ കല്ലുകളും മറ്റ് അവശിഷ്ടങ്ങളും കൊണ്ട് നിറഞ്ഞിരുന്നു. പരിക്കേറ്റവരെയും കൊല്ലപ്പെട്ടവരെയും കൊണ്ട് ആശുപത്രികള്‍ നിറഞ്ഞു. മോര്‍ച്ചറികള്‍ മൃതശരീരങ്ങള്‍ കൊണ്ട് നിറഞ്ഞു, അതില്‍ ഹിന്ദുക്കളും മുസ്‍ലിംകളും പൊലീസുകാരനും ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനും എല്ലാം ഉണ്ടായിരുന്നു. അതേ, ഇരുവിഭാഗത്തെയും ജനങ്ങള്‍ തങ്ങളെത്ര ക്രൂരന്മാരാണെന്നും അതുപോലെ എത്രത്തോളം ധൈര്യത്തിനും, മനുഷ്യത്വത്തിനും പ്രാപ്തരാണെന്നും തെളിയിക്കുകയായിരുന്നു. എന്നിരുന്നാലും അതില്‍ ഒരു തുല്യതയും ഉണ്ടായിട്ടില്ല. നടന്നത്, ഫാസിസ്റ്റുകളും ഫാസിസ്റ്റ് വിരുദ്ധരും തമ്മിലുള്ള പോരാട്ടമാണ്.
പൊലീസ് എങ്ങനെയാണ് ഈ അക്രമത്തിന് കൂട്ടുനിന്നത് എന്നതിന്റെ വീഡിയോകളും നമ്മള്‍ കണ്ടതാണ്. പൊലീസ് സിസിടിവി കാമറകള്‍ തകര്‍ത്തു. ഡിസംബര്‍ 15 ന് ജാമിഅ മില്ലിയയില്‍ പൊലീസ് ചെയ്തതെന്താണെന്നും നമ്മള്‍ കണ്ടതാണ്. ആക്രമിക്കപ്പെട്ട് വീണ് കിടക്കുന്ന യുവാവിനെ കൊണ്ട് ദേശീയ ഗാനം ചൊല്ലിച്ചു. ആ യുവാവ് പിന്നീട് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവര്‍, പരിക്കേറ്റവര്‍, കൊള്ളയടിക്കപ്പെട്ടവര്‍- ഇരുമതവിഭാഗങ്ങളിലും പെട്ടവര്‍- എല്ലാവരും, 18 വര്‍ഷം മുമ്പ് ഒരു സംസ്ഥാനത്ത് നടന്ന കൂട്ടക്കൊലക്ക് ചുക്കാന്‍ പിടിച്ച, ഇന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തിന്റെ ഇരകള്‍.
പ്രകോപനപരമായി പ്രസംഗിച്ചതിന് എന്തുകൊണ്ട് ബിജെപി എംഎല്‍എ കപില്‍ മിശ്രയ്‌ക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് ഡല്‍ഹി പൊലീസിനെ വിമര്‍ശിച്ചുകൊണ്ട് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് മുരളീധരന്‍ ചോദിക്കുന്നു. അതേ, ഫെബ്രുവരി 26 രാത്രി തന്നെ ജസ്റ്റിസ് മുരളീധറിനെ പഞ്ചാബ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവ് വരുന്നു. അതോടെ അതേ, വിവാദമുദ്രാവാക്യവുമായി കപില്‍ മിശ്ര വീണ്ടും തെരുവിലിറങ്ങി.
ജഡ്ജിമാരെ കരുവാക്കി കളിക്കുന്നത് ഇത് ആദ്യമായല്ല. ജസ്റ്റിസ് ലോയ നമുക്ക് മുന്നിലുള്ള ഉദാഹരണമാണ്. 2002ല്‍ ഗുജറാത്തിലെ നരോദ പാട്യ കൂട്ടക്കൊലകേസില്‍ ശിക്ഷിക്കപ്പെട്ട ബാബു ബജ്രംഗിയുടെ കഥ നാം മറന്നിരിക്കാം. പക്ഷേ, ആ കഥ അയാള്‍ പറയുന്നത് യൂട്യൂബില്‍ കിട്ടും. ജഡ്ജിമാരെ സ്വാധീനിച്ച് 'നരേന്ദ്ര ഭായ്' എങ്ങനെയാണ് അയാളെ ജയിലില്‍ നിന്ന് പുറത്തെത്തിച്ചത് എന്ന് അയാള്‍ പറഞ്ഞ് തന്നെ നിങ്ങള്‍ക്ക് കേള്‍ക്കാം.
തെരഞ്ഞെടുപ്പുകള്‍ വരും മുമ്പ് ഇത്തരം കൂട്ടക്കൊലകള്‍ നമ്മള്‍ പ്രതീക്ഷിക്കാറുണ്ട്. പക്ഷേ ഡല്‍ഹി തെരഞ്ഞെടുപ്പ് കഴിഞ്ഞ്, ബിജെപിയും ആര്‍എസ്‌എസും നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി ഏതാനും ദിവസം കഴിഞ്ഞതിന് ശേഷമാണ് ഇവിടെ കലാപം നടന്നിരിക്കുന്നത്. ഇത് ഡല്‍ഹിക്കുള്ള ഒരു ശിക്ഷയാണ്, കൂടാതെ വരാനിരിക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള മുന്നറിയിപ്പും.
ഇവിടെ എല്ലാം റെക്കോര്‍ഡാണ്. എല്ലാം എല്ലാവര്‍ക്കും കേള്‍ക്കാം, കാണാം. കപില്‍ മിശ്ര, പര്‍വേഷ് വര്‍മ, കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രധാനമന്ത്രി എന്നിവരുടെയെല്ലാം പ്രകോപനപരമായ പ്രസംഗങ്ങള്‍. പക്ഷേ, എന്നിട്ടും ഇവിടെ കാര്യങ്ങളെല്ലാം തലകീഴായി മറിഞ്ഞിരിക്കുകയാണ്- ജമ്മു കശ്മീരിനെ ഭരണഘടനാവിരുദ്ധമായി പ്രത്യേക പദവിയില്‍ നിന്ന് പുറത്താക്കിയതിന് ശേഷം ഇന്ന് 210-ാം ദിവസമാണ്. മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് കശ്മീരികള്‍ ജയിലില്‍ തുടരുന്നു. മനുഷ്യാവകാശലംഘനത്തിന്റെ ഒരു പുതിയ അഭ്യാസമായ ഇന്റര്‍നെറ്റ് വിലക്കിലാണ് ഏഴ് ദശലക്ഷം ആളുകള്‍ ജീവിക്കുന്നത്. ഫെബ്രുവരി 26 ന് ദില്ലിയിലെ തെരുവുകള്‍ ശ്രീനഗറിലെ തെരുവുകള്‍ പോലെ കാണപ്പെട്ടു. ഏഴ് മാസത്തിനുള്ളില്‍ ആദ്യമായി കശ്മീര്‍ കുട്ടികള്‍ സ്കൂളില്‍ പോയ ദിവസം.
ഒരു സര്‍ക്കാര്‍ നിലവിലില്ല എന്ന രീതിയില്‍ പ്രവര്‍ത്തിക്കുക എന്നത് ജനാധിപത്യത്തെ പൂര്‍ണ്ണമായും തകര്‍ക്കുക എന്നതാണ്. ഒരുപക്ഷേ അതാവും അവരുടെ ലക്ഷ്യം. കൊറോണ വൈറസിന്റെ ഇന്ത്യയിലെ പതിപ്പാണിത്. നാം രോഗികളാണ് -
Leave A Comment