മാലഗാവ് വിധി: ഈ ക്രൂരതക്ക് ഇന്ത്യന്‍ നീതിപീഠമാണ് ഉത്തരം പറയേണ്ടത്
ന്യൂനപക്ഷാവകാശങ്ങള്‍ സത്യസന്ധമായി കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ പല പാശ്ചാത്യന്‍ രാജ്യങ്ങളെക്കാളും ഇന്ത്യ വളരെ പിന്നിലാണ് നിലകൊള്ളുന്നത്. സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷവും ന്യൂനപക്ഷങ്ങളോട് ഈ അവഗണന തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്ന് തെളിയിക്കുന്നതാണ് പുതിയ ഓരോ സംഭവവും . അതില്‍ ഒടുവിലത്തേതാണ് ഇപ്പോള്‍ പുറത്ത് വന്ന് മാലഗാവ് സ്‌ഫോടനത്തിന്റെ വിധി.
അമേരിക്ക പോലുള്ള പാശ്ചാത്യന്‍ രാജ്യങ്ങളില്‍ കറുത്ത വര്‍ഗ്ഗക്കാരോടും കുടിയേറിപ്പാര്‍ക്കുന്ന മുസ്‌ലിംകളോടും കാണിക്കുന്ന നീതി നിഷേധത്തിന്റെ സമാന വര്‍ത്തമാന കാഴ്ചകളാണ് ഇന്ത്യയില്‍ നടക്കുന്നതെന്ന് പറയാതെ വയ്യ.
ഇന്ത്യയില്‍ അറസ്റ്റ് ചെയ്യപ്പെടുന്നവര്‍,വിചാരണ തടവുകാരാക്കപ്പെടുന്നവര്‍,കുറ്റാരോപിതര്‍, തൂക്ക് ശിക്ഷ വിധിക്കപ്പെടുന്നവര്‍, ജീവപര്യന്തം ശിക്ഷ വിധിക്കപ്പെടുന്നവര്‍ തുടങ്ങിയവരെക്കുറിച്ച് വിശദമായ പഠനം നടത്തിയ ശേഷം തല്‍സംബന്ധമായ കൃത്യമായ കണക്കുകള്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ടപ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ ഉണ്ടായിരുന്നത് മുസ്‌ലിം ന്വൂനപക്ഷമായിരുന്നുവെന്നത് ഏറെ ദു:ഖിപ്പിക്കുന്നതാണ്.
എന്‍.സി.ആര്‍.ബി.യുടെ കണക്കെടുപ്പിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഇതിലേറെ ഞെട്ടിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമാണ്.
ഇന്ത്യയിലെ ജയിലൂകളില്‍ ഏറ്റവും അധികം പിന്നോക്ക വിഭാഗക്കാരും ദളിതരും മുസ്‌ലിംകളും ഗോത്ര വിഭാഗക്കാരുമാണെന്ന് ആക്ടിവിസ്റ്റു കൂടിയായ പ്രേംകുമാര്‍ ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.അതില്‍തന്നെ ഏറ്റവും കൂടുതല്‍ മുസ്‌ലിം കളെയാണ് കാണുന്നത്. ഇന്ത്യന്‍ ജനസംഖ്യയില്‍ 14.2 ശതമാനം മാത്രമാണ് മുസ്‌ലിംകളുള്ളത്.എന്നാല്‍ ജയിലുകളിലെ 26.4 ശതമാനവും മുസ്‌ലിംകളാണ്
ആ കണക്കുകള്‍ ഇങ്ങനെ സംഗ്രഹിക്കാം:
ജയിലിലെ മൊത്തെം ജനങ്ങള്‍ 4.18 ലക്ഷം
ഹിന്ദു ശതമാനം 63.6
മുസ്‌ലിം ശതമാനം 26.4
സിക്കുകാര്‍ 2.3 ശതമാനം
ക്രിസ്ത്യാനികള്‍ 5.85 ശതമാനം
മറ്റു മതക്കാര്‍ 1.65 ശതമാനം
അഥവാ കണക്കുകളുടെ അടിസ്ഥാനത്തില്‍ ജയിലുകളിലെ 30 ശതമാനവും മുസ്‌ലിംകളാണെന്ന് വ്യക്തം. എന്നാല്‍, വിചാരണ കഴിയുമ്പോള്‍ ഇതില്‍ വളരെ ചുരുങ്ങിയ ശതമാനം പേരെമാത്രമേ കുറ്റവാളികളായി തെളിയിക്കാന്‍ സാധിക്കുന്നുള്ളൂവെന്നതാണ് സത്യം.
ഇതില്‍ നിന്നും കുറ്റം തെളിയിക്കപ്പെട്ടവര്‍ വെറും 16.4 ശതമാനം മാത്രമാണ്. ബാക്കിയുള്ളവര്‍ സംശയത്തിന്റെ നിഴലിലോ വിചാരണകാത്തോ കഴിയുന്നവര്‍. നിയമ വാഴ്ചയുടെ വിരോധാഭാസമാണ് ഈ ചെയ്തികളെന്ന് ആക്ടിവിസ്റ്റുകള്‍ പോലും ചൂണ്ടിക്കാട്ടുന്നു. ഈ ക്രൂരതകള്‍ക്ക് മറുപടി പറയേണ്ട ഉത്തരവാദിത്വം നീതിപീഠത്തിനാണ്.ന്വൂനപക്ഷങ്ങളെ ലക്ഷീകരിച്ച് നടത്തുന്ന നരനായാട്ടിന്റെ കണക്കുകളാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ എക്‌സപ്രസ് സാക്ഷ്യപ്പെടുത്തിയത്.
നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ് ഓര്‍ഗനൈസേഷന്‍ എന്ന മനുഷ്യാവകാശ സംഘടനാ തലവനായ മാര്‍ക്‌സ് പറയുന്നു:
മുന്‍വിധിയുടെ മാനദണ്ഡത്തിലാണ് പിന്നാക്ക വിഭാഗക്കാരെയും മുസ്‌ലിംകളെയും ലക്ഷ്യം വെക്കുന്നത്. 1980 മുതലാണ് പോലീസിന്റെ മുസ്‌ലിം വേട്ടയാടലുകളുടെ തുടക്കം.
തെറ്റിദ്ധാരണയുടെയും മുന്‍വിധിയുടെയും ഫലമായി പോലീസ് കസ്റ്റഡിയിലെടുത്ത നിരവധി മാന്യ മുസ്‌ലിം സഹോദരങ്ങളെ കാലങ്ങള്‍ക്ക് ശേഷം നീതി പീഠം വെറുതെ വിടുന്നു, അപ്പോള്‍ ഇവര്‍ക്കു നഷ്ടപ്പെട്ട ആയുസ്സും ആരോഗ്യവും തിരികെ നല്‍കാന്‍ നീതിപീഠത്തിന് കഴിയുമോ?
ഇവ ആസൂത്രണം ചെയ്യുന്ന ഓഫീസര്‍മാരെയാണ് നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത്.
കുറച്ച് വര്‍ഷങ്ങള്‍ക്ക മുമ്പാണ് മാലഗോവ് സ്‌ഫോടനം നടന്നത്. മാന്‍തയെ മാക്കല്‍ കച്ചി എന്ന പാര്‍ട്ടിയുടെ സീനിയര്‍ നേതാവിനെ പോലീസ് അറസ്റ്റു ചെയ്യുന്നു. 2008 ല്‍ സ്‌ഫോടനം നടന്ന് ഈ വര്‍ഷം വരെ സീനിയര്‍ നേതാവ് എംഎ.ച്ച ജവാഹിറുള്ള ജയില്‍ വാസത്തില്‍ കഴിയേണ്ടിവരുന്നു. അതിന് ശേഷം അദ്ദേഹത്തെ കുറ്റവിമുക്തനാക്കി വെറുതെ വിടുന്നു. ഈ ക്രൂരതക്ക് നീതിപീഠമല്ലാതെ പിന്നെയാര് ഉത്തരം പറയും? അദ്ദേഹചത്തെ അറസ്റ്റ് ചെയ്ത പോലീസിനെതിരെ നീതിപീഠം എന്ത് നിലപാട് കൈക്കൊണ്ടു? ഗൗരവതരവും ഉത്തരം നല്‍കപ്പെടാത്തതുമായ ചോദ്യങ്ങളാണിവ.
അവസരം കിട്ടുമ്പോഴെല്ലാം തിരഞ്ഞുപിടിച്ച അറസ്റ്റും ശിക്ഷയും നടത്തി ആയുസ്സും ആരോഗ്യവും നശിപ്പിക്കുന്നതിനെതിരെ നീതിപീഠത്തിന് ഒന്നും ചെയ്യാനില്ലേ എന്നത് ഇന്ത്യയില്‍ വര്‍ത്തമാന പരിസരത്തില്‍ പ്രസക്തിയേറുന്ന ഒരു ചോദ്യമാണ്.
പാര്‍ലിമെന്റ് ആക്രമിച്ചവരെ തൂക്കി ക്കൊന്നു. ഇന്ത്യയുടെ മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊന്നവര്‍ ഇപ്പോഴും മോചനം ലഭിക്കുന്നതും കാത്ത് ജീവിക്കുന്നു.യാക്കൂബ് മേമനെ തൂക്ക് കയര്‍ വിധിച്ചവര്‍ എന്തേ ബാബരിയും ഗുജ്‌റാത്തും മുംബൈ ഒന്നും കാണാതെ പോവുന്നു. ഇരട്ട നീതിയുടെ ഉദാഹരണങ്ങളും ചുവപ്പ് നാടയിലെ ഫയല്‍ കെട്ടിയ സംഭവങ്ങളുമായി ഇങ്ങനെ നീണ്ടൊരു ചരിത്രം തന്നെയുണ്ട് കെട്ടഴിക്കപ്പെടാന്‍.
ചുരുക്കത്തില്‍, ഇപ്പോഴത്തെ ഇന്ത്യന്‍ നീതിപീഠത്തിന്റെ നിലപാടുകള്‍ ഇങ്ങനെ മനസ്സിലാക്കാവുന്നതാണ്: ഇരകള്‍ ന്യൂനപക്ഷമാണെങ്കില്‍, മുസ് ലിംകളാണെങ്കില്‍ നീതി വൈകിയേ വരൂ. ഇരകള്‍ മറ്റുള്ളവരാണെങ്കില്‍ അവര്‍ക്കനുകൂലമായി ഉടനെ വിധി വന്നിരിക്കും. കോടതി വെറുതെ വിടുമ്പോഴേക്ക് ആയുസ്സിന്റെ വലിയൊരു ഭാഗമാണ് പലര്‍ക്കും നഷ്ടപ്പെട്ടുപോകുന്നത്. ഇത് തിരിച്ചുനല്‍കാന്‍ ആര്‍ക്ക് കഴിയും. മാലഗാവ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുകയും ശേഷം നിരപരാധികളായി തെളിഞ്ഞ് പുറത്തുവിടുകയും ചെയ്ത് ഒമ്പതു പേരുടെ കാര്യവും ഇതേ പശ്ചാത്തലത്തില്‍തന്നെ വേണം മനസ്സിലാക്കാന്‍....



Leave A Comment