യുഎസ് എംബസി പിടിച്ചെടുത്തതിന്റെ   നാൽപതാം വാർഷികം കൂറ്റൻ റാലിയോടെ ഇറാനികൾ ആഘോഷിച്ചു
തെഹ്റാൻ: തെഹ്റാനിലെ യുഎസ് എംബസി പിടിച്ചെടുത്തതിന്റെ നാൽപതാം വാർഷികം കൂറ്റൻ യുഎസ് വിരുദ്ധ റാലിയോടെ ഇറാനികൾ ആഘോഷിച്ചു. രാജ്യത്തിനെതിരായ യുഎസ് നിലപാടുകളിലും ഉപരോധത്തിലും പ്രതിഷേധിച്ച് യുവാക്കളും സ്ത്രീകളും റാലിയിൽ അണിനിരന്നു. ജൂത രാഷ്ട്രമായ ഇസ്രായേലിനെതിരായ മുദ്രാവാക്യങ്ങളും റാലിയിൽ മുഴങ്ങി കേട്ടു. 1979 നവംബർ 4 നാണ് രാജ്യത്ത് ഇസ്‌ലാമിക വിപ്ലവം ശക്തിയാർജ്ജിക്കുന്നതും ഇറാനിലെ യുഎസ് എംബസി കൈയേറുന്നതും. ചാര പ്രവർത്തനങ്ങളുടെ സങ്കേതമെന്ന് ഇറാനികൾ വിശേഷിപ്പിച്ചിരുന്ന യുഎസ് എംബസി നിലനിന്നിരുന്ന സ്ഥലത്താണ് പ്രതിഷേധ റാലി സമാപിച്ചത്. യുഎസ് പിന്തുണയുള്ള ഷാ പഹ് ലവിയുടെ ഭരണകൂടത്തെ പുറത്താക്കി ആയത്തുല്ല ഖുമൈനിയെ പിന്തുണച്ചിരുന്ന വിദ്യാർത്ഥികളായിരുന്നു എംബസി പിടിച്ചടക്കിയത്. ഇറാൻ യുഎസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളുമായി ഒപ്പുവെച്ച ആണവകരാറിൽ നിന്നും അമേരിക്ക പിന്മാറുകയും ഇരുരാജ്യങ്ങൾക്കുമിടയിലെ നയതന്ത്ര ബന്ധം കൂടുതൽ വഷളാവുകയും ചെയ്ത സാഹചര്യത്തിൽ യുഎസ് എംബസി പിടിച്ചടക്കിയതിന്റെ വാർഷിക ആഘോഷത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter