തന്റെ ഉമ്മയെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റണം-ഇൽതിജാ മുഫ്തി
ന്യൂഡല്‍ഹി: ഉമ്മയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ മുഫ്തി രംഗത്തെത്തി. കഠിനമായ തണുപ്പാണ് വരാനിരിക്കുന്നതെന്നും ഉമ്മയ്ക്ക് തണുപ്പ് അധികമായാല്‍ വലിയ പ്രയാസമായിരിക്കുമെന്നും ഇല്‍ജിത പറഞ്ഞു. ഈ ആവശ്യം മുന്‍ നിര്‍ത്തി മുമ്പും ഇല്‍തിജ ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് കത്തെഴുതിയിരുന്നു. എന്നാല്‍ യാതൊരു മറുപടിയും വരാത്തതിനെ തുടർന്ന് സമാനമായ ആവശ്യവുമായി അവർ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. ഉമ്മക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മുഴുവന്‍ ഉത്തരവാദിത്തവും കേന്ദ്ര സര്‍ക്കാറിനാകുമെന്നും ഇല്‍തിജ മുഫ്തി ട്വീറ്റില്‍ ഓർമിപ്പിച്ചു. ഓഗസ്റ്റ് 5 മുതൽ ജമ്മു കശ്മീരിന്റെ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി തടങ്കലിലാണുള്ളത്. ഡോക്ടര്‍ നടത്തിയ പരിശോധയില്‍ അവരുടെ ആരോഗ്യനില മോശമാണെന്ന് പറഞ്ഞിരുന്നു. രക്തത്തില്‍ ഹീമോഗ്ലോബിനും കാല്‍സ്യവും കുറവാണ്. ഇപ്പോള്‍ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്ത് തണുപ്പിനെ അതിജീവിക്കാനുള്ള സൗകര്യമില്ല. ഇതിനാലാണ് മറ്റൊരു സ്ഥലത്തേക്ക് അവരെ മാറ്റാൻ ഇല്‍തിജ മുഫ്തി അപേക്ഷിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter