കോവിഡ് ബാധിച്ച്‌ മരിച്ചവരില്‍ മത കര്‍മങ്ങള്‍ നടത്താന്‍ അനുമതി നല്‍കണം, ഹൈകോടതിയില്‍ ഹരജി നൽകി
കൊ​ച്ചി: മൃ​ത​ദേ​ഹ​ത്തി​ല്‍​നി​ന്ന്​ കൊ​റോ​ണ വൈ​റ​സ്​ പ​ട​രു​മെ​ന്ന്​ തെളിയിക്കപ്പെടാത്തതിനാൽ കോ​വി​ഡ്​ ബാ​ധി​ച്ച്‌​​ മ​രി​ച്ച​വ​രി​ല്‍ മ​താ​ചാ​ര പ്ര​കാ​ര​മു​ള്ള ക​ര്‍​മ​ങ്ങ​ള്‍ ന​ട​ത്താ​ന്‍​ അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഹൈ​കോ​ട​തി​യി​ല്‍ ഹ​ര​ജി. ഇ​സ്​​ലാ​മി​ക നി​യ​മ​പ്ര​കാ​ര​മു​ള്ള ക​ര്‍​മ​ങ്ങ​ള്‍ പാ​ലി​ച്ച്‌​ മയ്യിത്ത് പരിപാലനവും ഖ​ബ​റ​ട​ക്ക​വും ന​ട​ത്താ​ന്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ക്കാ​ന്‍ സ​ര്‍​ക്കാ​റു​ക​ള്‍​ക്ക്​ നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്ന​ത​ട​ക്കം ആ​വ​ശ്യ​പ്പെ​ട്ട്​ മ​ല​പ്പു​റം മേ​ല്‍​മു​റി സ്വ​ദേ​ശി മെ​ഹ​ബൂ​ബാ​ണ്​ ഹ​ര​ജി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

കേ​ര​ള മു​സ്​​ലിം ക​ള്‍​ച​റ​ല്‍ സെന്‍റ​ര്‍ നേ​താ​വ്​ കെ.​കെ. മു​ഹ​മ്മ​ദ് ഹ​ലീം ന​ല്‍​കി​യ സ​മാ​ന ഹ​ര​ജി​ക്കൊ​പ്പം പ​രി​ഗ​ണി​ക്കാ​ന്‍ ഇ​തു​മാ​റ്റി. വെ​ള്ളി​യാ​ഴ്​​ച ഇ​വ പ​രി​ഗ​ണ​ന​ക്കെ​ത്തും. നേരത്തെ മതപരമായ നിയമങ്ങൾക്കനുസൃതമായി മയ്യിത്ത് പരിപാലനത്തിന് അനുമതി നൽകണമെന്ന് സമസ്ത അടക്കമുള്ള മത സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter