ഗാന്ധി ഘാതകരെ വാഴ്ത്തുന്നവർ  എംപിമാർ ആകുന്നതാണ് ഇപ്പോഴത്തെ കാഴ്ച-അടൂർ ഗോപാലകൃഷ്ണൻ
തിരുവനന്തപുരം: ഗാന്ധി ഘാതകരെ വാഴ്ത്തുന്നവര്‍ എം.പിമാരാകുന്നതാണ് ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്മവാർഷികത്തിലെ കാഴ്ചയെന്ന് ചലച്ചിത്രകാരന്‍ അടൂർ ഗോപാലകൃഷ്ണൻ. രാജ്യത്ത് മതതീവ്രവാദത്തിന്‍റെ തുടക്കം ഗാന്ധിവധത്തോടെയാണെന്നും അടൂര്‍ പറഞ്ഞു. ഗാന്ധി വധത്തെ അനുകരിച്ചവരും ഗോദ്സെയെ പുകഴ്ത്തിയവരും ജയിലിലടക്കപ്പെടുമെന്നാണ് നമ്മള്‍ കരുതിയത്. എന്നാല്‍ അവര്‍ ഇന്ന് പാര്‍ലമെന്‍റംഗങ്ങളാണ്. ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ആൾക്കൂട്ട കൊലപാതകത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഔദ്യോഗികമായി കത്തയച്ച അടൂർ അടക്കമുള്ള 50 പ്രമുഖരുടെ പേരിൽ രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ടത് ഏറെ വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter