ഉമര്‍ ഖാലിദിന് ജയിലില്‍ സുരക്ഷയൊരുക്കാന്‍ പട്യാല ഹൗസ് കോടതിയുടെ ഉത്തരവ്
ന്യൂഡൽഹി: ഡല്‍ഹി കലാപക്കേസില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകനും, മുന്‍ ജെഎന്‍യു നേതാവുമായ ഉമര്‍ ഖാലിദിന് ജയിലില്‍ സുരക്ഷയൊരുക്കാന്‍ പട്യാല ഹൗസ് കോടതിയുടെ ഉത്തരവ്. ചില സംഘടനകളും വ്യക്തികളുമായി ഗൂഢാലോചന നടത്തി ഡല്‍ഹി കലാപം ആസൂത്രണം ചെയ്‌തെന്നാണ് ഉമര്‍ ഖാലിദിനെതിരെയുള്ള കുറ്റം. ഉമര്‍ ഖാലിദിന്റെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി പതിനാല് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന്റേതാണ് നിര്‍ദേശം. ഉമര്‍ ഖാലിദിന് അപായമുണ്ടാകാതിരിക്കാനുള്ള കരുതലുകളും സ്വീകരിക്കണം. കലാപത്തിന് പ്രേരിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചു എന്ന പേരിലാണ് ഉമർ ഖാലിദിനെതിരെ യുഎപിഎ ചുമത്തിയിരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter