പോലീസ് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥി മരണത്തിന് കീഴടങ്ങി: നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി പോലീസ്
ശ്രീനഗർ: ജമ്മുകശ്മീരിൽ 370 ആർട്ടിക്കിൾ റദ്ദാക്കിയതിനുശേഷം നടന്ന പ്രതിഷേധത്തിന് നേരെ നടന്ന പോലീസ് നടപടിയിൽ പരിക്കേറ്റിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു. കഴിഞ്ഞ കഴിഞ്ഞ ആഗസ്റ്റ് ആറിന് സൈനികരുടെ ഷെല്ലാക്രമണത്തിൽ തലക്ക് അതി ഗുരുതരമായ പരിക്കേറ്റ അസ്റാർ കശ്മീർ ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഒരുമാസം ആശുപത്രിയിൽ മരണത്തോട് മല്ലിട്ട അസ്റാർ ഒടുവിൽ ഇന്നലെ മരണത്തിന് കീഴടങ്ങി. അസ്റാറിന്റെ മരണം അറിഞ്ഞതോടെ മേഖലയിൽ സൈന്യം നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. അതേസമയം അസ്റാർ മരണപ്പെട്ടത് ഷെല്ലാക്രമണത്തിൽ അല്ലെന്നും മറിച്ച് കല്ലേറ് കൊണ്ടാണെന്നാണ് ആണ് പോലീസ് പ്ലീസ് വാദിക്കുന്നത്. എന്നാൽ എന്നാൽ മെഡിക്കൽ റിപ്പോർട്ടുകൾ പ്രകാരം ഓണം കല്ലുകൊണ്ട് അല്ല മുറിവ് പറ്റിയതെന്ന് എന്ന് വ്യക്തമാക്കുന്നത് പോലീസ് വാദങ്ങളുടെ മുനയൊടിക്കുന്നു. മാത്രമല്ല അസ്റാർ ആക്രമണത്തിന് വിധേയമായതിന് സാക്ഷികളുമുണ്ട്. ഒരുമാസത്തോളമായി തുടരുന്ന നിയന്ത്രണാവസ്ഥയിൽ നിരവധി മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. നേരത്തെ ഇന്ത്യയിൽ നടക്കുന്ന മനുഷ്യാവകാശങ്ങളെക്കുറിച്ച് സ്വതന്ത്ര ഏജൻസി സുതാര്യമായ അന്വേഷണം നടത്തണമെന്ന് എന്ന് യുകെ വിദേശകാര്യ സെക്രട്ടറി പ്രസ്താവിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter