സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽനിന്ന് വാരിയൻ കുന്നന്റെ പേര് നീക്കിയത് ചരിത്രത്തോടുള്ള അനാദരവ്- വാരിയൻ കുന്നന്റെ കുടുംബം
മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്ത കേന്ദ്ര സാംസ്കാരിക-ചരിത്ര ഗവേഷണ മന്ത്രാലയത്തി​ന്‍റെ 'ഡിക്​ഷണറി ഓഫ് മാര്‍ട്ടിയേഴ്​സ്​ ഇന്‍ ഇന്ത്യാസ് ഫ്രീഡം സ്​ട്രഗിള്‍' പുസ്തകത്തി​ന്‍റെ ഡിജിറ്റല്‍ പതിപ്പില്‍നിന്ന്​ മലബാറിലെ ഖിലാഫത്ത് സമര രക്തസാക്ഷികളായ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്​ലിയാര്‍ എന്നിവരുടെയും ചരിത്രം പിന്‍വലിച്ച നടപടി ഭീരുത്വവും ചരിത്രത്തോടുള്ള അനാദരവുമാണെന്ന്​ വ്യക്തമാക്കി വാരിയന്‍ കുന്നന്‍റ കുടുംബം രംഗത്തെത്തി.

സംഘ് പരിവാര്‍ ഉണ്ടാക്കുന്ന ഇത്തരം വര്‍ഗീയ നീക്കങ്ങള്‍ സൂര്യപ്രകാശത്തെ പാഴ്​മുറം കൊണ്ട് തടഞ്ഞ് വെക്കുന്ന ഏര്‍പ്പാട് മാത്രമായി പരിണമിക്കും.മലബാര്‍ സമരത്തെ വര്‍ഗീയ പോരാട്ടമാക്കി ചുരുട്ടിക്കെട്ടാന്‍ സംഘ്പരിവാര്‍ എത്ര ശ്രമിച്ചാലും സത്യസന്ധവും വസ്തുതാപരവുമായ അന്വേഷണവും പഠനവും നിലനില്‍ക്കുന്നിടത്തോളം വിജയിക്കില്ല". വാരിയന്‍ കുന്നന്‍റെ കുടുംബമായ ചക്കിപറമ്പന്‍ ഫാമിലി അസോസിയേഷന്‍ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം പ്രസ്​താവിച്ചു. 2019 മാര്‍ച്ചില്‍ കേന്ദ്ര സാംസ്​കാരിക വകുപ്പിന്​ കീഴിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്​റ്റോറിക്കല്‍ റിസര്‍ച്ച്‌​ പുറത്തിറക്കിയ ഔദ്യോഗിക ഗ്രന്ഥമായ​ 'രക്തസാക്ഷികളുടെ 'ഡിക്ഷ്​ണറി'യില്‍ വാരിയം കുന്ന​ന്‍റെയും ആലി മുസ്​ലിയാരുടേയും പേരുകള്‍ ഉള്‍പ്പെട്ടിരുന്നു​. എന്നാൽ ബിജെപി കേരള നേതാക്കളുടെ വിമർശനത്തെ തുടർന്നാണ് ഇരുവരുടെയും പേരുകൾ നീക്കം ചെയ്തത്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter