തങ്ങൾ ക്രിമിനലുകൾ അല്ലെന്ന് തടങ്കലിൽ നിന്ന് ഫാറൂഖ് അബ്ദുള്ളയുടെ കത്ത്
ന്യൂഡല്‍​ഹി: കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് കേന്ദ്രസർക്കാർ വീട്ടുതടങ്കലിലാക്കിയ മുഖ്യമന്ത്രിയും പാർലമെന്റംഗവുമായ ഫാറൂഖ് അബ്ദുള്ള കോൺഗ്രസ് എംപി ശശി തരൂരിന് കത്തയച്ചു. ത​ട​വി​ല്‍ ക​ഴി​യു​ന്ന തങ്ങൾ ക്രി​മി​ന​ലു​ക​ള​ല്ലെ​ന്ന് കനത്ത പ്രതിഷേധത്തോടെ അദ്ദേഹം കത്തിൽ വ്യക്തമാക്കി. "പ്രി​യ​പ്പെ​ട്ട ശ​ശി, 2019 ഒ​ക്ടോ​ബ​ര്‍ 21-ന് ​എ​നി​ക്ക​യ​ച്ച ക​ത്തി​നു ന​ന്ദി. ഇ​ന്നാ​ണ് എ​നി​ക്ക​ത് മ​ജി​സ്‌​ട്രേ​റ്റ് കൈ​മാ​റു​ന്ന​ത്. സ​ബ് ജ​യി​ലി​ലാ​യി​രി​ക്കു​മ്ബോ​ള്‍ എ​ന്‍റെ കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കു​ന്ന​ത് അ​ദ്ദേ​ഹ​മാ​ണ്. എ​നി​ക്കു ല​ഭി​ക്കേ​ണ്ട പോ​സ്റ്റ് സ​മ​യ​ത്തി​ന് ല​ഭി​ക്കാ​തി​രു​ന്ന​ത് വ​ള​രെ ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണ്. ഒ​രു രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യു​ടെ നേ​താ​വി​നോ​ട്, പാ​ര്‍​ല​മെ​ന്‍റി​ലെ ഒ​രു മു​തി​ര്‍​ന്ന നേ​താ​വി​നോ​ട്, ഇ​ങ്ങ​നെ​യ​ല്ല പെ​രു​മാ​റേ​ണ്ട​ത് എ​നി​ക്ക് ഉ​റ​പ്പു​ണ്ട്. അദ്ദേഹം കത്തിൽ കുറിച്ചു. ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ഫ​റൂ​ഖ് സാ​ബി​ന്‍റേതാണെന്ന് പറഞ്ഞ് ശശി ത​രൂ​ര്‍ ഈ ​ക​ത്ത് ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ചി​രു​ന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter