യമന്‍ യുദ്ധത്തിനുള്ള പിന്തുണ നിര്‍ത്തി യു.എസ്

യമനിലെ യുദ്ധത്തിനുള്ള യു.എസ് പിന്തുണ പിന്‍വലിക്കണമെന്നും  ട്രംപിന്റെ  കുടിയേറ്റ നയം പൊളിച്ചെഴുതണമെന്നും പ്രഖ്യാപിച്ച് പ്രസിഡണ്ട് ജോ ബൈഡന്‍.

യു.എസിന്റെ സഖ്യങ്ങളില്‍ മാറ്റം വരുമെന്നും പ്രഥമ വിദേശ നയ പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.'അമേരിക്ക തിരിച്ചുവരികയാണ് നയതന്ത്രം തിരിച്ചുവരികയാണ്,' വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥരെ അഭിമുഖീകരിച്ച് സംസാരിക്കവെ ബൈഡന്‍ പറഞ്ഞു.
യമന്‍ യുദ്ധത്തിനുള്ള യു.എസിന്റെ എല്ലാ പിന്തുണയും നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ച ബൈഡന്‍ സഊദി സഖ്യത്തിനുള്ള ആയുധ വില്‍പന റദ്ദാക്കിയതായും അറിയിച്ചു. ഈ യുദ്ധം അവസാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter