മെയ് 15 മുതൽ ബിഹാറില്‍ എന്‍.പി.ആര്‍ ആരംഭിക്കുമെന്ന ഉപമുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ ജെഡിയു ദേശീയ ജനറൽ സെക്രട്ടറി
പാറ്റ്ന: ജെഡിയു ബിജെപിയുമായി ചേർന്ന് ഭരണം നിർവഹിക്കുന്ന ബിഹാറില്‍ എന്‍.പി.ആര്‍ (ദേശീയ ജനസംഖ്യ പട്ടിക) സര്‍വേ മെയ്​ 15 മുതല്‍ ആരംഭിക്കുമെന്ന ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദിയുടെ പ്രഖ്യാപനത്തിനെതിരെ രൂക്ഷവിമർശനവുമായി ജെ.ഡി(യു) ദേശീയ ജനറല്‍ സെക്രട്ടറി പവന്‍ വര്‍മ. പൗരത്വ ഭേദഗതി നിയമത്തിനും എന്‍.ആര്‍.സിക്കുമെതിരെയും അദ്ദേഹം വിമര്‍ശനമുന്നയിച്ചു. പൗരത്വ നിയമവും എന്‍.ആര്‍.സിയും എന്‍.പി.ആറും തള്ളണമെന്നാവശ്യപ്പെട്ട് ജെ.ഡി(യു) അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന് കത്ത‍യച്ചതായി പവന്‍ വര്‍മ ട്വീറ്റുകയും ചെയ്തു. ഉപമുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം ഏകപക്ഷീയമായമാണെന്നും പവന്‍ വര്‍മ പറഞ്ഞു. എന്‍.ആര്‍.സി നടപ്പാക്കില്ലെന്നും എന്‍.പി.ആര്‍ എന്‍.ആര്‍.സിയുടെ ആദ്യ ഘട്ടമാണെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. ബിഹാര്‍ എന്‍.ആര്‍.സി നടപ്പാക്കില്ലെന്നും പ്രഖ്യാപിച്ചതാണ്. ഈ സാഹചര്യത്തില്‍ എന്‍.പി.ആറും നടപ്പാക്കില്ലെന്നാണ് പറയേണ്ടത്. സി.എ.എയും എന്‍.ആര്‍.സിയും ഹിന്ദുവിനെയും മുസ്ലിമിനെയും വിഭജിക്കാനുള്ള വ്യക്തമായ ശ്രമമാണ്. എല്ലാ സമുദായത്തിലും പെടുന്ന പാവങ്ങളെയും പാര്‍ശ്വവത്കൃത ജനങ്ങളെയും ഇത് ദോഷകരമായി ബാധിക്കുമെന്നും പവന്‍ വര്‍മ നിതീഷ് കുമാറിന് അയച്ച കത്തില്‍ പറയുന്നു ദേശീയ ജനറൽ സെക്രട്ടറി കൂടി മുടി വിഷയത്തിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചതോടെ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കനത്ത സമ്മർദ്ദത്തിലാണുള്ളത്. നേരത്തെ ജെഡിയു വൈസ് പ്രസിഡൻറ് പ്രശാന്ത് കിഷോറും സമാനമായ ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter