ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ട് ഇറാന്‍

ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ട് ഇറാന്‍. ട്രംപ് ഉള്‍പ്പടെ 48 അമേരിക്കന്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാണ് ഇറാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ഇറാനിയന്‍ വക്താവ് ഗുലാം ഹുസൈന്‍ ഇസ്മാഈലിയാണ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. 

ഖാസിം സുലൈമാനിയുടെ വധത്തില്‍ പങ്കാളിയായവര്‍ക്കെല്ലാം അര്‍ഹമായ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പുവരുത്താന്‍ ഇറാന്‍ ശ്രമിക്കുമെന്നും് അദ്ദേഹം പറഞ്ഞുവിശദീകരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter