യുപി സർക്കാർ മോചിപ്പിച്ച തബ്‌ലീഗുകാർ സ്വരാജ്യത്തേക്ക് മടങ്ങി
ന്യൂഡൽഹി: ഇന്ത്യൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ക്ലിയറൻസ് ലഭിച്ചതോടെ തബ്‌ലീഗുകാരായ 16 ഇന്തോനേഷ്യൻ പൗരന്മാർ രാജ്യത്തേക്ക് തിരിച്ചു. ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര എയർപോർട്ടിൽ നിന്നാണ് തബ്‌ലീഗുകാർ ഇന്തോനേഷ്യയിലേക്ക് വിമാനം കയറിയത്. ഉത്തർപ്രദേശിലെ സഹാറൻപൂർ ജില്ലയിൽ അറസ്റ്റ് ചെയ്യപ്പെട്ട 41 തബ്‌ലീഗുകാരിൽ പെട്ട ഇവരെ സഹാറൻപൂർ കോടതി ഉത്തരവിട്ടതോടെയാണ് ഉത്തർപ്രദേശ് സർക്കാർ മോചിപ്പിക്കാൻ തീരുമാനിച്ചിരുന്നത്.

നിയമ പോരാട്ടത്തിനായി സഹാറൻപൂർ എംപി ഫസ് ലു റഹ്മാൻ പൂർണ്ണമായും ഇവരെ സഹായിച്ചിരുന്നു. സഹാറൻപൂരിൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്ന 57 വിദേശ തബ്‌ലീഗുകാരിൽ 21 പേർ കിർഗ്ഗിസ്ഥാൻ, 5 പേർ സുഡാൻ, 4 പേർ തായ്‌ലൻഡ്, രണ്ടുപേർ മലേഷ്യ, ഒരാൾ വീതം സ്പെയിൻ, സിറിയ, ഫലസ്തീൻ, സൗദിഅറേബ്യ, ഫ്രാൻസ് എന്നീ രാജ്യക്കാരാണ്. കഴിഞ്ഞ മാസങ്ങളിൽ ജയിൽമോചിതരായ ഇവർ പ്രദേശത്തെ ഒരു റിസോർട്ടിൽ കഴിയുകയായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter