വിശ്വാസത്തിന്റെ കരുത്തില്‍ പ്രതിസന്ധികളെ അതിജയിക്കുക: ഹൈദരലി തങ്ങള്‍

പ്രതിസന്ധികളെ ഐക്യത്തിന്റെയും വിശ്വാസത്തിന്റെയും കരുത്ത് കൊണ്ട് അതിജയിക്കാന്‍ കഴിയണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടും സമസ്ത ഉപാധ്യക്ഷനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പെരുന്നാള്‍ സന്ദേശത്തിലാണ് തങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയത്. സമൂഹത്തില്‍ സമാധാന ചിന്തയുടെയും സഹജീവി സ്‌നേഹത്തിന്റയും സന്ദേശം പ്രചരിപ്പിക്കാനും മാനവമൈത്രി കാത്തു സൂക്ഷിക്കാനും ഒരു മാസത്തെ റമദാന്‍ വ്രതം നല്‍കിയ അനുഭവപാഠം ജീവിതമുടനീളം പാലിക്കാന്‍ കഴിയണം.

പ്രയാസങ്ങള്‍ എന്തൊക്കെയുണ്ടായാലും സമൃദ്ധിയുടെ നാടാണ് കേരളം.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥിതി മറിച്ചാണ്.സങ്കീര്‍ണ സാഹചര്യങ്ങള്‍ക്ക് മുമ്പില്‍ പകച്ചുനില്‍ക്കാതെ ഐക്യത്തോടെ നേരിടുകയാണ് വേണ്ടത്.ആഘോഷങ്ങള്‍ അതിരുവിടുന്നത് നാംശ്രദ്ധിക്കണമെന്നും തങ്ങള്‍  പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter