ദൽഹി കലാപം: മാർച്ച് 11ന് പാർലമെന്റിൽ ചർച്ച
ന്യൂദല്‍ഹി: വടക്കൻ ദല്‍ഹിയില്‍ ഹിന്ദുത്വ അക്രമികൾ അഴിച്ച് വിട്ട കലാപത്തെപ്പറ്റി പാര്‍ലമെന്റ് ഈമാസം 11 ന് ചര്‍ച്ച നടത്തും. കലാപം നടന്ന ഉടനെ തന്നെ കലാപത്തെപ്പറ്റി പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നെങ്കിലും ഹോളിക്കുശേഷം ചര്‍ച്ചയാകാമെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ആവശ്യത്തോട് ചര്‍ച്ചയ്ക്കുള്ള സമയം ഇതല്ലെന്ന് പറഞ്ഞാണ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള ചർച്ച നീട്ടിവെച്ചത് അതേസമയം, ചർച്ച നടക്കുമെങ്കിലും വോട്ടെടുപ്പുണ്ടായിരിക്കില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നല്‍കും. സഭാ നടപടികള്‍ തടസപ്പെടുത്താതെ പ്രതിപക്ഷം ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter