മുനവ്വറലി തങ്ങളുടെ ഇടപെടൽ: അന്തമാനിൽ ബാങ്ക് പുനസ്ഥാപിച്ചു
കൊറോണ നിയന്ത്രണത്തിന്റെ പേരിൽ ആൻഡമാൻ നിക്കോബാർ ദ്വീപ് പള്ളികളിലെ ബാങ്കുവിളി നിരോധിച്ച് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവ് പിൻവലിച്ചു.

റമദാൻ ഒന്ന് മുതൽ ബാങ്ക് നിരോധിച്ച ചീഫ് സെക്രട്ടറിയുടെ നടപടി അറിഞ്ഞ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി വിഷയം ചർച്ച ചെയ്തു. അദ്ദേഹം എംപിയും ആൻഡമാൻ പിസിസി പ്രസിഡണ്ടുമായ കുൽദീപ് റോയിയുമായി ബന്ധപ്പെടുകയും ഈ വിഷയത്തിലെ പ്രാധാന്യം അറിയിക്കുകയും ചെയ്തു. ചീഫ് സെക്രട്ടറിയുമായി ബന്ധപ്പെട്ട കുൽദീപ് റോയി ബാങ്ക് പുനഃസ്ഥാപിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. എംപിയുടെ അഭ്യർത്ഥന മാനിച്ച് ഒരാഴ്ച നീണ്ട വിലക്ക് നീക്കുകയായിരുന്നു.

നേരത്തെ കോവിഡ് ബാധിച്ച പള്ളി ജീവനക്കാരനെ ഫോണിൽ ബന്ധപ്പെട്ട ആളുകളെ ക്വാറന്റൈനിലാക്കി എന്ന വിചിത്ര വാർത്ത അന്തമാനിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ബാങ്ക് നിരോധിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter