മെഹ്ബൂബ മുഫ്തിയുടെ വീട്ടുതടങ്കൽ നീട്ടിയത് ക്രൂരമായ നടപടി- ഉമർ അബ്ദുല്ല
ശ്രീനഗര്‍: ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് കേന്ദ്രസർക്കാർ തടങ്കലിലാക്കിയ ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തിയുടെ വീട്ടുതടങ്കൽ നീട്ടിയതിനെതിരെ മറ്റൊരു മുൻ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ്​ (എന്‍‌.സി) വൈസ് പ്രസിഡന്റുമായ ഉമര്‍ അബ്ദുല്ല രംഗത്തെത്തി. മെഹബൂബ മുഫ്തിയുടെ തടങ്കൽ മൂന്നുമാസത്തേക്ക്​ കൂടി നീട്ടിയത്​ അവിശ്വസനീയമാംവിധം ക്രൂരവും പ്രതിലോമകരവുമാണെന്ന് ഉമർ അബ്ദുല്ല തുറന്നടിച്ചു.

'കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാവില്ല. അതി​​ന്‍റെ യുക്തി എന്താണെന്ന്​ മനസ്സിലാകുന്നില്ല. ജമ്മു കശ്മീരില്‍ സുഹൃദ്​വലയങ്ങള്‍ ഉണ്ടാക്കുന്നതിന്​ പകരം ശത്രുക്കളെ സൃഷ്​ടിക്കുകയാണ്​ അവര്‍ ചെയ്യുന്നത്​. തന്റെ പാർട്ടിയായ നാഷണൽ കോൺഫറൻസ് ജനറല്‍ സെക്രട്ടറി അലി മുഹമ്മദ് സാഗറി​​ന്‍റെ തടവ് പൊതുസുരക്ഷാ നിയമപ്രകാരം (പി‌എസ്‌എ) മൂന്നുമാസം നീട്ടിയതിനെയും ഉമര്‍ അബ്ദുല്ല വിമർശിച്ചു. ജമ്മു കശ്മീര്‍ സാധാരണ നിലയിലായെന്ന്​ ഗീര്‍വാണം മുഴക്കുന്ന മോദി സര്‍ക്കാര്‍, മുഫ്തിയുടെ തടങ്കല്‍ നീട്ടലിലൂടെ ജമ്മു കശ്മീരിനെ പതിറ്റാണ്ടുകള്‍ പിന്നിലേക്ക്​ തള്ളുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter