ഇംപീച്ച്മെന്റ്: ട്രംപിനെതിരെ തെളിവുകൾ പുറത്ത്  വിട്ട് യുഎസ് നയതന്ത്ര ഉദ്യോഗസ്ഥൻ
വാഷിംഗ്ടൺ ഡിസി: നോക്കി നേതാവും രാഷ്ട്രീയ എതിരാളിയുമായ ജോ ബൈഡനെതിരെ വ്യാജ കേസുണ്ടാക്കാന്‍ യുക്രൈനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ പേരിൽ ഇംപീച്ച്മെന്റ് നടപടി നേരിടുന്ന യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കൂടുതൽ തിരിച്ചടി നൽകി യുഎസ് നയതന്ത്ര ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. ജോ ബൈഡെനെതിരെ അന്വേഷണം നടത്തുന്നതിന് സമ്മര്‍ദ്ദം ചെലുത്താന്‍ യുക്രൈനിനുള്ള സഹായം ട്രംപ് തടഞ്ഞുവച്ച കാര്യമാണ് യു.എസ് നയതന്ത്ര ഉദ്യോഗസ്ഥനായ ഗോഡന്‍ സോണ്ട്‍ലാന്‍ഡ് പുറത്തുവിട്ടത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ മുഖ്യ എതിരാളിയാകും ഡെമോക്രാറ്റ് നേതാവായ ജോ ബൈഡന്‍. ജോ ബൈഡനും മകനുമെതിരെ വ്യാജ കേസുണ്ടാക്കാന്‍ യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കിയോട് ട്രംപ് ആവശ്യപ്പെട്ടു എന്നാണ് ട്രംപിനെതിരെയുള്ള പരാതി. യു.എസ് പ്രതിനിധി സഭയില്‍ ഡോണള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റ് പ്രമേയം കഴിഞ്ഞയാഴ്ച പാസായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter