രാജിയൊഴികെയുള്ള പ്രതിപക്ഷ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഇമ്രാൻ ഖാൻ
ഇ​സ്​​ലാ​മാ​ബാ​ദ്​: പാകിസ്ഥാനിൽ ഒരാഴ്ചയായി തുടരുന്ന പ്രക്ഷോഭത്തിൽ നയം വ്യക്തമാക്കി പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തന്റെ രാജിയൊഴികെ പ്രതിപക്ഷം ഉയർത്തുന്ന ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന്​ ഇമ്രാൻഖാൻ വ്യക്തമാക്കി. ഇമ്രാൻഖാന്റെ രാജിയാവശ്യപ്പെട്ടുള്ള ജം​ഇ​യ്യ​ത്ത്​ ഉ​ല​മാ​യെ ഇ​സ്​​ലാം നേ​താ​വ്​ മൗ​ലാ​ന ഫ​സ​ലു​ർ റഹ് മാന്റെ നേതൃത്വത്തിൽ പ്രക്ഷോഭം തു​ട​രു​ക​യാ​ണ്​. പ്ര​തി​രോ​ധ​മ​ന്ത്രി പ​ർ​വേ​സ്​ ഖ​ട്ട​ക്ക​ടയടങ്ങുന്ന ഉ​ന്ന​ത​ത​ല​ പ്രതിനിധി സം​ഘം ഫസലു റ​ഹ്​​മാ​നു​മാ​യി അ​നു​ര​ഞ്​​ജ​ന ച​ർ​ച്ച നടത്തിയതിനു പി​ന്നാ​ലെ​യാ​ണ്​ ഇമ്രാൻ ന​യം വ്യ​ക്ത​മാ​ക്കിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter