ഹൈദരാബാദ് സർവകലാശാല തെരഞ്ഞെടുപ്പിൽ ഫ്രട്ടേണിറ്റി-എം.എസ്.എഫ് സഖ്യത്തിന് ഉജ്ജ്വല വിജയം
ഹൈദരാബാദ്: ഫ്രറ്റേണിറ്റി രൂപീകരണത്തിന് ശേഷം എം.എസ്.എഫുമായി ചേർന്ന് നടത്തിയ തെരഞ്ഞെടുപ്പ് സഖ്യം വൻ വിജയം നേടി. ഹൈദരാബാദിലെ ഇഫ്ലു സർവകലാശാലയിലാണ് ഫ്രട്ടേണിറ്റി-എം.എസ്.എഫ്-സ്വതന്ത്ര പിന്തുണയുള്ള ഏക്താ പാനൽ ഉജ്ജ്വല വിജയം നേടി. ഏക്താ പാനലിന്റെ ആന്റണി ഇഗ്നേഷ്യസാണ് പ്രസിഡന്റായി വിജയിച്ചത്. ജനറല്‍ സെക്രട്ടറിയായി വിജയിച്ച സമർ അലി ഫ്രട്ടേണിറ്റി പ്രവർത്തകയാണ്. ദിനിൽ സെനാണ് കൾച്ചറൽ സെക്രട്ടറി. മൂന്ന് പേരും മലയാളികളാണ്. വൈസ് പ്രസിഡന്റ്, ജോയിൻറ് സെക്രട്ടറി, സ്പോർട്സ് സെക്രട്ടറി സ്ഥാനങ്ങൾ ഇടത് പിന്തുണയുള്ള മുന്നണിയും നേടി. ജോയിൻറ് സെക്രട്ടറി സ്ഥാനത്തേക്ക് വിജയിച്ച ഐറിൻ ജോയിയും മലയാളിയാണ്. ലിറ്റററി സ്റ്റഡീസ് സ്കൂളിൽ നിന്ന് കൗൺസിലറായി വിജയിച്ച എം.എസ്.എഫ് പ്രവർത്തകൻ സി റാഫിദും മലയാളിയാണ്. ഈ തെരഞ്ഞെടുപ്പ് വിജയത്തോടെ ദേശീയ ക്യാമ്പസ് രാഷ്ട്രീയത്തിൽ ശക്തമായ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് ഫ്രറ്റേണിറ്റി- എം.എസ്.എഫ് സഖ്യം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter