ജമ്മു-കശ്മീർ സംബന്ധമായ പെറ്റീഷനുകൾ സുപ്രീം കോടതി സെപ്റ്റംബർ 16 ന് പരിഗണിക്കും
ന്യൂഡൽഹി:കശ്മീരിൽ ഒരു മാസമായി തുടരുന്ന നിയന്ത്രണാവസ്ഥ സംബന്ധിച്ച് ആക്ടിവിസ്റ്റുകൾ നൽകിയ പെറ്റീഷൻ സുപ്രീം കോടതി സെപ്റ്റംബർ 16 ന് പരിഗണിക്കും. കശ്മീർ ടൈംസ് എഡിറ്റർ അനുരാധ ബാസിൻ സമർപ്പിച്ചതാണ് ഇതിൽ ഒരു പെറ്റീഷൻ. കഴിഞ്ഞ ഒരു മാസമായി മാധ്യമങ്ങൾക്ക് താഴ്‌വരയിൽ പ്രവർത്തിക്കാൻ അനുവാദമില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ പരാതി. ഇതിനെ എതിർത്ത സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത കശ്മീരിൽ നിരവധി പത്രങ്ങൾ പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട് എന്ന് പ്രതികരിച്ചു. ആക്ടിവിസ്റ്റ് തെഹ്സീൻ പൂൻവാല സമർപ്പിച്ചതാണ് മറ്റൊരു ഹരജി. കശ്മീരിൽ ജനങ്ങൾക്ക് സ്വതന്ത്രമായി സഞ്ചരിക്കുവാൻ അനുവാദമില്ലെന്നും അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്നു എന്നും ഹോസ്പിറ്റലിൽ പോകാൻ പോലും സാഹചര്യം ഇല്ല എന്നുമാണ് ഈ പെറ്റീഷനിൽ പറയുന്നത്. കശ്മീരിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നിയന്ത്രണാവസ്ഥ ആർട്ടിക്കിൾ 19 ആവിഷ്കാര സ്വാതന്ത്ര്യം, ആർട്ടിക്കിൾ 21 വ്യക്തിസ്വാതന്ത്ര്യം എന്നിവയുടെ ലംഘനമാണെന്ന് പൂൻവാല വാദിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter