മെഹ്ബൂബ മുഫ്തിയെ കാണാൻ  മകൾക്ക് അനുമതി നൽകി സുപ്രീംകോടതി
ന്യൂഡൽഹി: കഴിഞ്ഞ ഓഗസ്റ്റ് 5 മുതൽ കേന്ദ്രസർക്കാർ വീട്ടുതടങ്കലിലാക്കിയ പി ഡി പി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയെ കാണാൻ മകൾ ഇൽതിജ മുഫ്തിക്ക് സുപ്രീം കോടതി അനുമതി നൽകി. എപ്പോൾ വേണമെങ്കിലും ശ്രീനഗറിൽ പോകാമെന്നും മാതാവിനെ കാണാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ശ്രീനഗറിൽ താമസിക്കുന്ന മാതാവിനെ സന്ദർശിക്കാൻ മാത്രമാണ് അനുമതിയെന്നും മറ്റു സ്ഥലങ്ങൾ സന്ദർശിക്കണമെങ്കിൽ അധികൃതരുടെ അംഗീകാരം വാങ്ങിയിരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഓഗസ്റ്റ് 5 മുതൽ മാതാവുമായി ഫോണിൽ സംസാരിക്കാൻ പോലും കഴിഞ്ഞിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നിലവിൽ ചെന്നൈയിൽ താമസിക്കുന്ന ഇൽതിജ സുപ്രീംകോടതിയെ സമീപിച്ചത്. മാതാവിൻറെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കടുത്ത ആശങ്ക പങ്കുവച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter