അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊറോണ വൈറസിനേക്കാള്‍ അപകടകാരിയെന്ന് ഇറാൻ
തെഹ്റാൻ: കൊറോണ വൈറസ് പടർന്ന് പിടിച്ച ഇറാനിൽ അമേരിക്ക നേരത്തെ ഏർപ്പെടുത്തിയ ഉപരോധം പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നതിനിടെ അമേരിക്കക്കെതിരെ ശക്തമായ വിമർശനവുമായി ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ സെക്രട്ടറി റിയര്‍ അഡ്മിറല്‍ അലി ഷംക്കാനി രംഗത്തെത്തി. കൊറോണ വൈറസിനേക്കാള്‍ അപകടകാരിയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപെന്നും ഇറാനിലേക്കുള്ള അത്യാവശ്യ മരുന്നുകളെ പോലും ട്രംപ് തടയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൊറോണയ്‌ക്കെതിരെയുള്ള ഞങ്ങളുടെ പോരാട്ടത്തെ അദ്ദേഹം ദുര്‍ബലപ്പെടുത്തുകയാണ്. മാനവികതയ്‌ക്കെതിരെയുള്ള കുറ്റകൃത്യമാണ് ഇത്. ഇറാനെ സഹായിക്കണമെന്ന് അന്താരാഷ്ട്ര നാണ്യനിധിക്ക് താൽപര്യമുണ്ടെന്നും എന്നാല്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഐഎംഎഫ് ഫണ്ടിംഗിനെ തടയുകയാണെന്നും ഷംക്കാനി പറഞ്ഞു. നേരത്തെ ഐഎംഎഫില്‍ നിന്ന് ഇറാന്‍ വായ്പ ആവശ്യപ്പെട്ടിരുന്നു.

ആരോഗ്യ മേഖലയിലേക്കുള്ള ഉപകരണങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുന്നത് നിയമവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ കാര്യമാണ്. ഇറാനിയന്‍ ജനതയോടുള്ള പരസ്യമായ വെറുപ്പാണ് ട്രംപ് ഇതിലൂടെ കാണിക്കുന്നതെന്നും ആരോപിച്ച ഷംക്കാനി ഇതുകൊണ്ടാണ് ട്രംപ് കൊറോണയേക്കാള്‍ അപകടകാരിയെന്ന് പറയുന്നതെന്നും വ്യക്തമാക്കി. ഇറാനില്‍ ഇതുവരെ 3739 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 60000ത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter