ഖത്തറിനെതിരെയുള്ള ഉപരോധം നീക്കുന്നതായി റിപ്പോർട്ട്
ദോഹ: സൗദിയുടെ നേതൃത്വത്തില്‍ മൂന്നരവര്‍ഷമായി ഖത്തറിനെതിരെ നിലനില്‍ക്കുന്ന ഉപരോധം അവസാനിക്കുന്നു. ഗള്‍ഫ് മേഖലയിലെ ഭിന്നത പരിഹരിച്ചതായി ഖത്തർ. ഒത്തൊരുമയുടെ അന്തിമ കരാറിലെത്താന്‍ മദ്ധ്യസ്ഥത വഹിച്ച കുവൈത്തിനും ഈ ശ്രമങ്ങള്‍ക്കു പിന്തുണ നല്‍കിയ അമേരിക്കക്കും ഖത്തര്‍ നന്ദി അറിയിച്ചു.

കുവൈത്തിനെ പ്രശംസിച്ച്‌ ഐക്യരാഷ്ട്രസംഘടനയും രംഗത്തെത്തി. അതേസമയം, ഉപരോധം നീക്കിയെന്നും അതിര്‍ത്തികള്‍ തുറന്നെന്നുമുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ (ജി.സി.സി) അംഗങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കാന്‍ തയാറായതിനു ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് തിരികെയും നന്ദി അറിയിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter