ചന്ദ്രശേഖർ ആസാദ്  ഇന്ന്  കോഴിക്കോട്ട്
കോഴിക്കോട്: ഡൽഹി ജുമാ മസ്ജിദ് പരിസരത്ത് നടന്ന പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിൽ നേതൃത്വം നൽകിയതിന് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരുന്ന ഭീം ആര്‍മി നേതാവ് ചന്ദ്രശേഖർ ആസാദ് ഇന്ന് കോഴിക്കോട്ട്. കോഴിക്കോട് കടപ്പുറത്ത് വൈകുന്നേരം 4 മണിക്ക് ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന പീപ്പിള്‍സ് സമ്മിറ്റില്‍ മുഖ്യാതിഥിയായി ആസാദ് ജനങ്ങളെ അഭിസംബോധന ചെയ്യും.

മുസ്‌ലിം, ദലിത്, ആദിവാസി പിന്നോക്ക, ബഹുജന്‍ സംഘടനകളുടെ സംയുക്ത വേദിയാണ് ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതി.

വർഗീയത വളർത്തി രാജ്യത്തെ പൗരന്മാരെ തമ്മിലടിപ്പിക്കുന്ന ഭരണകൂടത്തിന്റെ നീക്കങ്ങളെ ജനാധിപത്യത്തിലൂടെയും സാഹോദര്യത്തിലൂടെയും ചെറുക്കുകയെന്നതാണ് സമിതിയുടെ രൂപീകരണ ലക്ഷ്യം. എം.കെ മുനീര്‍ എം.എല്‍.എ ചെയര്‍മാനായ സമിതിയില്‍ വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളും വ്യക്തിത്വങ്ങളും അംഗങ്ങളാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter