ആഫ്രിക്കന്‍ യൂണിയനില്‍ നിന്ന് സുഡാനെ പുറത്താക്കി

ജനാധിപത്യ സര്‍ക്കാറിന് ഭരണം കൈമാറണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവരെ  വെടിവെച്ചുകൊന്ന സുഡാന്‍ സൈനിക സമിതിയുടെ നടപടിയെ തുടര്‍ന്ന് ആഫ്രിക്കന്‍ യൂണിയനില്‍ നിന്ന് സുഡാനെ പുറത്താക്കി.

സുഡാനിലെ സൈനിക ഭരണം ജനങ്ങള്‍ക്ക് നല്‍കാന്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദമുയരുന്നുണ്ട്, സുഡാന്‍ ജനാധിപത്യ സര്‍ക്കാര്‍ കൊണ്ടുവരുന്നത് വരെ രാജ്യത്തെ പുറത്താക്കിയതായി ആഫ്രിക്കന്‍ യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

എത്യോപ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കുന്നുവെന്ന് ഖാര്‍തൂമിലെ നയതന്ത്ര വിദഗ്ദര്‍ പറഞ്ഞു.
സൈന്യം പ്രസിഡണ്ട് ഉമര്‍ അല്‍ബഷീറിനെ സ്ഥാനഭ്രഷ്ഠനാക്കിയതിന് ശേഷം ഖാര്‍തൂമിലടക്കം തുടരുന്ന അക്രമങ്ങളും കൊലകളുമാണ് നടപടിക്ക് കാരണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter