മമ്പുറം മഖാം തുറന്ന് പ്രവർത്തിക്കില്ലെന്ന് മഖാം മാനേജ്മെന്റ്
മമ്പുറം: ഉത്തര കേരളത്തിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ മമ്പുറം മഖാം ഒരറിയിപ്പുണ്ടാകുന്നതുവരെ തുറന്നുപ്രവര്‍ത്തിക്കില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു. ആരാധനാലയങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നതിനുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ അനുമതി ഉണ്ടെങ്കിലും കൊവിഡ് - 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെയും മലപ്പുറം ജില്ലയുടെയും പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് മമ്പുറം മഖാം മാനേജ്മെന്റ് ഭാരവാഹികള്‍ അറിയിച്ചു.

ദിനേന ആയിരക്കണക്കിന് വിശ്വാസികളാണ് മമ്പുറം മഖാമിൽ സന്ദർശനം നടത്താനെത്താറുള്ളത്. വ്യാഴാഴ്ച നടക്കുന്ന പ്രത്യേക സ്വലാത്ത് മജ്‌ലിസിൽ വലിയൊരു ജനസമൂഹം തന്നെ മുടങ്ങാതെ എത്താറുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter