ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ചാനലുകൾക്ക് വിലക്ക്: വിമർശനവുമായി കോൺഗ്രസ്
ന്യൂ​ഡ​ല്‍​ഹി: ഒ​രു പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ന് അ​നു​കൂ​ല​മാ​യി ദൽഹി കലാപം റിപ്പോർട്ട് ചെയ്തെന്ന് ചൂണ്ടിക്കാട്ടി മീഡിയ വൺ, ഏഷ്യാനെറ്റ് ന്യൂസ് എന്നീ മ​ല​യാ​ളം വാ​ര്‍​ത്താ ചാ​ന​ലു​ക​ള്‍​ക്ക് വിലക്കേര്‍​പ്പെ​ടു​ത്തി​യ കേന്ദ്ര സർക്കാർ ന​ട​പ​ടി​യെ വി​മ​ര്‍​ശി​ച്ച്‌ കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വം. ഇ​താ​ണ് പു​തി​യ ഇ​ന്ത്യ​യെ​ന്നാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സി​ന്‍റെ പ​രി​ഹാ​സം.

ഡ​ല്‍​ഹി ക​ലാ​പ​ത്തെ​കു​റി​ച്ച്‌ പാ​ര്‍​ല​മെ​ന്‍റി​ല്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ ത​യാ​റാ​കാ​ത്ത ബി​ജെ​പി സ​ര്‍​ക്കാ​ര്‍, വാ​ര്‍​ത്ത റി​പ്പോ​ര്‍​ട്ട് ചെ​യ്ത മാ​ധ്യ​മ​ങ്ങ​ള്‍​ക്കു കൂ​ച്ചു​വി​ല​ങ്ങി​ടു​ക​യാ​ണ് ചെ​യ്ത​തെ​ന്ന് കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് ര​ണ്‍​ദീ​പ് സിം​ഗ് സു​ര്‍​ജേ​വാ​ല ട്വീ​റ്റ് ചെ​യ്തു. കീ​ഴ്പ്പെ​ടു​ത്ത​ലും ഞെ​രു​ക്ക​ലും അ​ടി​ച്ച​മ​ര്‍​ത്ത​ലു​മാ​ണ് ബി​ജെ​പി​യു​ടെ ന​യ​മെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ഇരു ചാനലുകൾക്കും 48 മ​ണി​ക്കൂ​ര്‍ സം​പ്രേ​ഷ​ണ വിലക്കാണ് സർക്കാർ ഏ​ര്‍​പ്പെപ്പെടുത്തിയിരിക്കുന്നത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.30ന് ​നി​ല​വി​ല്‍ വ​ന്ന വി​ല​ക്ക് ഞാ​യ​റാ​ഴ്ച രാ​ത്രി 7.30വ​രെ തു​ട​രും. 

ആരാധനാലയങ്ങൾക്കും ഒരു പ്രത്യേക സമുദായത്തിനും നേരെയുള്ള അതിക്രമങ്ങളെ എടുത്തുകാട്ടുന്നതായിരുന്നു ഇരു മാധ്യമങ്ങളുടെയും റിപ്പോർട്ടിംഗ് എന്ന് നോട്ടീസിൽ പറയുന്നു. അതിക്രമം റിപ്പോർട്ട് ചെയ്ത മീഡിയ വൺ ആർഎസ്എസിനെ ചോദ്യംചെയ്യുകയും ഡൽഹി പൊലീസ് നിഷ്ക്രിയമെന്ന് ആരോപിക്കുകയും ചെയ്തെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം സായുധ കലാപകാരികൾ മതം ചോദിച്ച് ആക്രമിച്ചെന്നും പോലീസ് കാഴ്ചക്കാരായപ്പോൾ കലാപകാരികൾ തെരുവുകളിൽ നിറഞ്ഞാടുകയായിരുന്നെന്നും റിപ്പോർട്ട് ചെയ്തതിനെ പേരിലാണ് ഏഷ്യാനെറ്റിനെതിരെ നടപടി വന്നിരിക്കുന്നത്. ഇരു ചാനലുകളുടെയും നടപടികൾ 1994-ലെ ​കേ​ബി​ള്‍ ടെ​ലി​വി​ഷ​ന്‍ നെറ്റ് വര്‍​ക്സ് നി​യ​മ​ങ്ങ​ള്‍​ക്ക് എ​തി​രാ​ണെ​ന്നു മ​ന്ത്രാ​ല​യം വി​ല​യി​രു​ത്തി. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter