വിദ്യഭ്യാസത്തിനും സാമ്പത്തിക ശാക്തീകരണത്തിനും സകാത്ത് വിനിയോഗിക്കണമെന്ന് 75% മുസ്‌ലിംകള്‍ സര്‍വ്വെ റിപ്പോര്‍ട്ട്

വിദ്യഭ്യാസ മേഖലയിലും സാമ്പത്തിക ശാക്തീകരണ മേഖലയിലും സകാത്ത് വിനിയോഗിക്കണമെന്ന് 75 ശതമാനത്തോളം മുസ്‌ലിംകള്‍ അഭിപ്രായപ്പെടുന്നുവെന്ന് സര്‍വ്വെ റിപ്പോര്‍ട്ട്.

ഓരാ സമ്പന്ന മുസ്‌ലിമും നല്‍കേണ്ട സകാത്ത് സമുദായത്തില്‍ ശരിയായ വിധത്തില്‍ ഉപയോഗിക്കപ്പെടണമെന്നാണ് ആളുകള്‍ വിശ്വസിക്കുന്നത്.
അസോസിയേഷന്‍ ഓഫ് മുസ്‌ലിം പ്രൊഫഷണല്‍സ് (എ.എം.പി) ആണ് സകാത്തിനെ കുറിച്ച് ഇത്തരമൊരു സര്‍വ്വെ നടത്തിയത്.
4589 പേരാണ് സര്‍വ്വെയില്‍ പങ്കെടുത്തത്. 94% ജനങ്ങളും കളക്ടീവ് (ശേഖരിച്ച്) ആയ രീതിയില്‍ സംഘടിതമായി സകാത്ത് കൈമാറണമെന്നാണ് അഭിപ്രായപ്പെട്ടത്.
സകാത്തുമായി ബന്ധപ്പെട്ട് വ്യത്യസ്ത ചോദ്യങ്ങള്‍ ഒരുക്കി ഓണ്‍ലൈനിലായിരുന്നു സര്‍വ്വെ നടത്തിയിരുന്നത്.

വര്‍ഷംതോറും ഇന്ത്യയില്‍ ആയിരക്കണക്കിന് കോടികളാാണ് സകാത്തായി വിതരണം ചെയ്യപ്പെടുന്നത്. ഇത്രയും വലിയ തുക സമൂഹത്തിന്റെ ഉന്നമനത്തിന് ചെലവഴിക്കുന്നതിന്റെ സ്വാധീനം നാം  കാണുന്നില്ല,മുസ്‌ലിം സമൂഹത്തിന്റെ സാമ്പത്തി സ്ഥിതി മെച്ചപ്പെടുത്തുന്ന രീതിയില്‍ എങ്ങനെ സംഘടിതമായ മാര്‍ഗത്തില്‍ ഇതിനെ ചെലവഴിക്കാം എന്നാണ് സര്‍വ്വയുടെ ആശയം.
അസോസിയേഷന്‍ പ്രസിഡണ്ട് അമീര്‍ഇദ്രീസി പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter