സമസ്ത മുശാവറയിൽ മൂന്ന് പുതിയ അംഗങ്ങൾ
- Web desk
- Nov 7, 2019 - 18:17
- Updated: Nov 7, 2019 - 18:17
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയിൽ ഒഴിവു വന്ന മൂന്ന് സ്ഥാനത്തേക്ക് എന്‍.കെ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ പൈങ്കണ്ണിയൂര്‍, പി.എം അബ്ദുസ്സലാം ബാഖവി തൃശൂര്‍, ബംബ്രാണ ബി.കെ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാർ എന്നിവരെ തെരഞ്ഞെടുത്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗങ്ങായിരുന്ന എം.എ ഖാസിം മുസ്‌ലിയാര്‍, ചെറുവാളൂര്‍ പി.എസ് ഹൈദ്രോസ് മുസ്‌ലിയാര്‍, എം.എം മുഹ്‌യിദ്ദീന്‍ മൗലവി എന്നിവരുടെ വിയോഗം മൂലം ഒഴിവ് വന്ന സ്ഥാനത്തേക്കാണ് കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തത്.
എന്‍.കെ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ തൃശൂര്‍ ജില്ലയിലെ വെന്മേനാട് പൈങ്കണ്ണിയൂര്‍ സ്വദേശിയും സമസ്ത തൃശൂര്‍ ജില്ലാ പ്രസിഡണ്ടുമാണ്. പി.എം അബ്ദുസ്സലാം ബാഖവി തൃശൂര്‍ വടക്കേക്കാട് സ്വദേശിയും സമസ്ത തൃശൂര്‍ ജില്ല സീനിയര്‍ വൈസ് പ്രസിഡണ്ടുമാണ്.
ബംബ്രാണ ബി.കെ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ദക്ഷിണകന്നട ജില്ലയിലെ ബണ്ട്‌വാള്‍ കൊടുംഗായി സ്വദേശിയും സമസ്ത ദക്ഷിണകന്നട ജില്ലാ ജനറല്‍ സെക്രട്ടറിയും എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ടുമാണ്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment