ഇസ്‌ലാംഓണ്‍വെബും  അലിഫ് ഖത്തറും ചേര്‍ന്നൊരുക്കിയ മള്‍ട്ടിലെവല്‍ മാര്‍കെറ്റിംഗ്:

ഇസ്‌ലാംഓണ്‍വെബും  അലിഫ് ഖത്തറും ചേര്‍ന്നൊരുക്കിയ മള്‍ട്ടിലെവല്‍ മാര്‍കെറ്റിംഗ്: ഇസ്‌ലാമിക സമീപനം എന്ന വെബിനാര്‍ സമാപിച്ചു. മൂന്നൂറിലധികം പേര്‍ പങ്കെടുത്ത ഈ പ്രോഗ്രാമില്‍ നാലു വിഷയാവതരണങ്ങളാണു നടന്നത്. 

എം.എല്‍ എമ്മിന്റെ ചരിത്രവും സാങ്കേതിക വശങ്ങളും ജെ.എന്‍.യു സെന്റര്‍ ഫോര്‍ ഡെവലപ്പ്മെന്റ് സ്റ്റഡീസ് റിസര്‍ച്ച് സ്കോളര്‍ അഷ്‌റഫ്‌ ഹുദവി നെല്ലിക്കുന്നിന്റെ അക്കാദമികമായി ചര്‍ച്ച ചെയ്തു.  ധനത്തെ സംബന്ധിച്ചും ബിസിനസ് ഇടപാടുകളെ സംബന്ധിച്ചും ഇസ്‌ലാമിന്റെ പൊതുവായ നയവും സമീപനങ്ങളും ഇസ്‌ലാംഓണ്‍ വെബ് ചീഫ് എക്സിക്യുട്ടീവ്‌ ഓഫീസര്‍ ഫൈസല്‍ നിയാസ് ഹുദവി വിശദീകരിച്ചു. 

എംഎല്‍എമ്മിന്റെ ഫിഖ്ഹീ നിലപാട് ശാഫി കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ വിശദീകരിച്ച ഇസ്‌ലാംഓണ്‍വെബ് ഫത് വ വിഭാഗം ഡയറക്ടര്‍ നജ്മുദ്ധീന്‍ ഹുദവി ഇസ്‌ലാമിക കര്‍മ്മശാസ്ത്ര നിയമങ്ങളനുസരിച്ചു സാധുതയില്ലാത്ത ഇടപാടാണിതെന്നു തുറന്നുകാട്ടി.

എംഎല്‍ എം ഹലാലായ രീതിയില്‍ നടത്താന്‍ സാധിക്കുമെന്നു അവകാശപ്പെട്ടിരുന്നു ബശീര്‍ സവാദിക്ക് ഹലാലായ സാധ്യതകള്‍ വിശദീകരിക്കാനായി നാലാം സെഷന്‍ അനുവദിച്ചു.  

ഇരുപതു മിനിറ്റിലധികം ശ്രോദ്ധക്കളുടെ സംശയ നിവാരണത്തിന് സമയം അനുവദിച്ചു. നടന്ന ചര്‍ച്ചകളുടെയും ലോക മുസ്‌ലിം പണ്ഡിതരുടെയും ഫത്‌വകളെ അടിസ്ഥാനപ്പെടുത്തി  എംഎല്‍എം ബിസിനസ് രീതി ഇസ്ലാമിക നിയമങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നില്ലെന്ന് പ്രോഗ്രാം മോഡറേറ്റ് ചെയ്ത പണ്ഡിതനും ചിന്തകനും അലിഫ് ഖത്തര്‍ അഡ്വൈസറി ചെയര്‍മാനുമായ മുഹമ്മദ്‌ അലി ഖാസിമി ഉപസംഹിരിച്ചു. ജാമിഅ നൂരിയ്യ ലക്ചറര്‍ പ്രമുഖ പണ്ഡിതന്‍ ഉസ്താദ് ഹംസ ഹൈതമിയും മോഡറേഷന്‍ പാനലില്‍ അംഗമായിരുന്നു. 

ഖത്തര്‍ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ്‌ അബൂബക്കര്‍ ഖാസിമിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച വെബിനാര്‍ ഇസ്ലാംഓണ്‍വെബ് ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ അബ്ദുല്‍ മജീദ്‌ ഹുദവി പുതുപ്പറമ്പ് നിയന്ത്രിക്കുകയും അലിഫ് ഖത്തര്‍ പ്രസിഡന്റ്‌ അബ്ദുല്‍ ഹകീം വാഫി ആമുഖവും റിസര്‍ച്ച് കോര്‍ഡിനേറ്റര്‍ അലി അക്ബര്‍ ഹുദവി നന്ദിയും  പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter