രാജ്യത്തെ പരമോന്നത ഗവേഷണ പഠന സഹായം രണ്ട് ജാമിഅ വിദ്യാർഥിനികൾക്ക്
ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത ഗവേഷണ പഠന സഹായം നേടി ശ്രദ്ധ നേടി ജാമിഅ മില്ലിയ്യ സര്‍വകലാശാലയിലെ രണ്ട് വിദ്യാർഥിനികൾ. ജാമിഅ മില്ലിയ്യ നാനോ സയന്‍സ്-നാനോ സാങ്കേതികവിദ്യ കേന്ദ്രത്തിലെ ഗവേഷണ വിദ്യാര്‍ത്ഥിനികളായ മരിരാ ഖാനും അബ്‌ജീന ഷബീറുമാണ് പ്രധാനമന്ത്രിയുടെ ഗവേഷണ ഫെലോഷിപ്പ്(പിഎംആര്‍എഫ്) നേടിയത്. അഞ്ച് വര്‍ഷങ്ങളിലായി മൊത്തം പത്ത് ലക്ഷം രൂപയാണ് ഗവേഷണത്തിന് ഇവര്‍ക്ക് ലഭിക്കുക.

പ്രധാനമന്ത്രിയുടെ ഗവേഷണ ഫെലോഷിപ്പ് നേടിയ ഇരു വിദ്യാർത്ഥികളെയും ജാമിഅ വി.സി പ്രൊഫ: നജ്മ അക്‌തര്‍ അഭിനന്ദിച്ചു. വരുംകാലത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതൊരു പ്രോത്സാഹനമാണെന്ന് പ്രൊഫ: നജ്‌മ പറഞ്ഞു. ആരോഗ്യ നിരീക്ഷണത്തിനുള‌ള വിവിധ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാനാകുന്ന ഹൈബ്രിഡ് നാനോ സ്ട്രക്‌ചറുകളുടെ നിര്‍മാണവും അവയുടെ പ്രവര്‍ത്തനവുമാണ് മരിയാ ഖാന്റെ പ്രബന്ധ വിഷയം. ലിഥിയം അയണ്‍ ബാ‌റ്ററികളിലെ ആനോട് സാമഗ്രികളുമായി ബന്ധപ്പെട്ടതാണ് അബ്‌ജീന ഷബീര്‍ പഠനവിഷയമാക്കിയിരിക്കുന്നത്. 2018-19 ബഡ്‌ജ‌റ്റിലാണ് രാജ്യത്തെ ഉന്നത പഠന-ഗവേഷണ നിലവാരം വര്‍ദ്ധിപ്പിക്കുവാന്‍ ലക്ഷ്യമിട്ട് പ്രധാനമന്ത്രിയുടെ ഗവേഷണ ഫെലോഷിപ്പ് പ്രഖ്യാപിക്കപ്പെട്ടത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter